മഴക്കുറവ്; ചുള്ളിയാർ ഡാം ജലനിരപ്പ് താഴ്ന്നു
കർഷകരും മത്സ്യത്തൊഴിലാളികളും ആശങ്കയിൽ ചുള്ളിയാർ സംഭരണശേഷി 154.363 മീറ്റർ നിലവിലെ ജലനിരപ്പ് 144.17 മീറ്റർ മുതലമട: കാലവർഷം ചതിച്ചതോടെ മുതലമട പഞ്ചായത്തിലെ പ്രധാന അണക്കെട്ടായ ചുള്ളിയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നത് കർഷകരെയും മത്സ്യത്തൊഴിലാളികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ചുള്ളിയാർ ഡാമിനെ ആശ്രയിച്ചാണ് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ, പട്ടഞ്ചേരി, പെരുമാട്ടി തുടങ്ങിയ പഞ്ചായത്തിലെ കർഷകർ കൃഷി ഇറക്കുന്നത്. അഞ്ചു ഡാമുകൾ ഉള്ള മുതലമടയിലെ മിക്ക ഡാമുകളും ഡെഡ് സ്റ്റോറേജിന് സമാനമാണ്. 154.363 മീറ്റർ സംഭരണശേഷിയുള്ള…