സീനിയർ ജേർണലിസ്റ്റ് യൂണിയൻ

തൃശൂർ: മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ മുടങ്ങിയ ഉത്സവബത്ത പുനഃസ്ഥാപിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള. കഴിഞ്ഞ സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 1500രൂപയുടെ വർദ്ധനവ് കുടിശിക സഹിതം അടിയന്തരമായി നൽകണമെന്നും പെൻഷൻ കുടിശിക തീർക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. തൃശൂർ പ്രസ്‌ക്ലബ്ബിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ അദ്ധ്യക്ഷനായി. ശതാഭിഷിക്തനായ യൂണിയൻ പ്രസിഡന്റ് എസ്.ആർ.ശക്തിധരനെ രാജൻ പല്ലൻ എം.എൽ.എ പൊന്നാട ചാർത്തി ആദരിച്ചു. പ്രസിഡന്റ് എം.ബി.ബാബു,​യൂണിയൻ ജനറൽ സെക്രട്ടറി വി.ആർ.രാജ്മോഹൻ,​ട്രഷറർ എം.ടി.ഉദയകുമാർ,​ജില്ലാ സെക്രട്ടറി സി.എ.കൃഷ്ണൻ,​പ്രസിഡന്റ് എ.സേതുമാധവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *