പ്രതിഷേധ സംഗമം

തൃശൂർ: അതിരൂപതയെയും സഭാനേതൃത്വത്തെയും നഴ്സസ് സമരത്തിന്റെ പേരിൽ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് ബസിലിക്ക ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. അഡ്വ.ബിജു കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. ബസിലിക്ക ഡയറക്ടർ ഫാ.തോമസ് കാക്കശേരി അദ്ധ്യക്ഷനായി. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോൺഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ.ജോബി കാക്കശേരി, ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ജാക്‌സൺ, ജോർജ് അലക്‌സ്, ഉജ്വല ബിജു, ഷാനു ജോർജ് എന്നിവരും യോഗത്തിൽ സംസാരിച്ചു. അടുത്ത ഞായറാഴ്ച തൃശൂർ ടൗൺഹാളിൽ വിശ്വാസികളുടെ മഹാസംഗമം സംഘടിപ്പിക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *