70 വയസുകഴിഞ്ഞവർക്ക് ഇനി സൗജന്യ ചികിത്സ: പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ആരോഗ്യമന്ത്രി കെജി അരുൺരാജാണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് 70 വയസിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ്…

Read More

100 പവൻ സ്വർണത്തട്ടിപ്പ്; നൂറിലേറെ പരാതികൾ, ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ

ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിലായി. കുറത്തിക്കാട് പൊലീസ് കായംകുളത്ത് ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ യുവമോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനും സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും ഒളിവിലാണ്. പ്രതികൾ 100 പവനോളം സ്വർണം തട്ടിയെടുത്തുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.   കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് സ്വർണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ മുഖ്യപ്രതിയാണ് ടിനു…

Read More

അഭിജീത് ദിപ്കെ ചുറുചുറുക്കുള്ള നേതാവ്’; സിജെപി നേതാവിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ ഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കേന്ദ്രത്തിൽ ബി ജെ പി സഖ്യത്തിന്റെ ഭാഗമായ തന്റെ പാർട്ടിയിലേക്കാണ് സിജെപി നേതാവിനെ അദ്ദേഹം ക്ഷണിച്ചത്. ഡോ. ബി ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്നാണ് രാംദാസ് ആവശ്യപ്പെട്ടത്.   ‘ചുറുചുറുക്കുള്ള യുവനേതാവായ അഭിജീത് ദിപ്കെ തങ്ങളോടൊപ്പം ചേർന്ന് സമൂഹത്തെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ…

Read More

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസം 25-ാം തീയതിമുതൽ നൽകേണ്ട പെൻഷനാണ് നാളെമുതൽ നൽകിത്തുടങ്ങുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിനായി 1105 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ പറഞ്ഞു. 59,0472 ഗുണഭോക്താക്കൾക്കായുള്ള സാമൂഹ്യസുരക്ഷാ പെൻഷനിൽ സംസ്ഥാനവിഹിതമായി 951.40 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.   കൊച്ചി നഗരത്തിന് അടുത്തുള്ള ആമന്തുരുത്തിൽ കൊച്ചി ഷിപ്‌യാർഡിന് 18,17 ഏക്കർ സ്ഥലം ലീസിന്…

Read More

ജോലിസ്ഥലത്ത് ഹൃദയാഘാതം: എടക്കര സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ജോലിസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക (54) നിര്യാതനായി. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഉച്ചഭക്ഷണത്തിന് താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോഴാണ് റസാഖിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസൻറും പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്​റ്റ്​ നടപടികൾക്ക് ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ കുഞ്ഞാല​െൻറയും കുഞ്ഞിപ്പാത്തുവി​െൻറയും മകനാണ്. റൈഹാനത്താണ് ഭാര്യ. മക്കൾ: മിദ്​ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ….

Read More

കിടപ്പറ ദൃശ്യം അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു; കൊല്ലത്ത് ഭർത്താവിനെതിരെ ഭാര്യയുടെ പരാതി

പത്തനംതിട്ട∙ കിടപ്പറ ദൃശ്യം ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യയുടെ പരാതി. കൗൺസിലിങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചു. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നൽകിയത്. ക്രൂരമർദനം ഏറ്റ യുവതി നിലവിൽ ചികിത്സയിലാണ്. കൊല്ലം ജില്ലക്കാരാണ് ദമ്പതികൾ. തനിക്ക് കാണാനെന്ന േപരിലാണ് ഭർത്താവ് ഭാര്യയുടെ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. കൗൺസിലിങ് നൽകി ശരിയാക്കാമെന്ന ധാരണയിൽ യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു.കൗൺസിലിങിന് രണ്ടു ദിവസം കൊണ്ടുപോയി. മൂന്നാം ദിവസം ഭർത്താവ് ക്രൂരമായി…

Read More

ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

പാലാ ∙ ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണു ഭാര്യ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയിൽ പൂർത്തിയായപ്പോൾ അന്ത്യചുംബനം നൽകിയ ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15ന് ഉച്ചയോടെയാണു കുര്യച്ചൻ മരിച്ചത്. ഇന്നലെ രാവിലെ 11നു വസതിയിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്കു എടുക്കുന്നതിനു തൊട്ടുമുൻപാണു ഭാര്യ ഷേർലി കുഴഞ്ഞുവീണത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ…

Read More

മാസപ്പടി കേസിൽ വീണ്ടും ഇഡി പരിശോധന; കോഴിക്കോടടക്കം എട്ടിടങ്ങളിൽ റെയ്‌ഡ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോഴിക്കോടടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേസിൽ മൂന്നാം തവണയാണ് ഇഡി വ്യാപക റെയ്‌ഡ് നടത്തുന്നത്.   കേസിൽ പ്രതികളാക്കപ്പെട്ടവരിൽ കുറ്റം ചുമത്തുന്നതിന് മുൻപായാണ് അവസാനവട്ട പരിശോധന നടത്തുന്നതെന്നാണ് വിവരം. കോഴിക്കോടുതന്നെ നാല് സംഘമാണ് പരിശോധന നടത്തുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. വീണയ്ക്ക് നിക്ഷേപമുള്ള കമ്പിനിയിലും റെയ്‌ഡ് നടക്കുന്നതായി വിവരമുണ്ട്. കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യ…

Read More

ഹരിപ്പാട്ടെ ക്രൂര കൊലപാതകം; 13കാരി ക്വട്ടേഷൻ നൽകിയത് ഐ ഫോണും ബൈക്കും വാങ്ങാൻ

ഹരിപ്പാട്: കരുവാറ്റയിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഗൃഹനാഥനെ കൈകാലുകൾ തുണികൊണ്ട് കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുവാറ്റ ഒമ്പതാം വാ‌ർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാരാണ് (65) മരിച്ചത്. സംഭവത്തിൽ ശിവൻകുട്ടിയുടെ അടുത്ത ബന്ധുവായ 13 വയസുകാരിയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.   മോഷണത്തെത്തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. 13കാരിയടക്കമുള്ള കൗമാരസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മറ്റ് മൂന്നുപേർ കൊല്ലം പരവൂർ സ്വദേശികളാണ്….

Read More

മൂന്ന് മുൻ മുഖ്യമന്ത്രിമാർ, 18 എംപിമാർ, 10 വനിതകൾ; ബിജെപി നേതൃത്വത്തിന്റെ അഴിച്ചുപണിക്ക് പിന്നിൽ

ന്യൂഡൽഹി: ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി ബിജെപി. സംഘടനാപരിചയത്തിനൊപ്പം പ്രാദേശിക പ്രാധാന്യത്തിനുകൂടി മുൻഗണന നൽകിയാണ് പുതിയ നേതൃത്വത്തെ തിര‌ഞ്ഞെടുത്തിരിക്കുന്നത്. 64 അംഗ സംഘത്തിൽ 40 ശതമാനത്തിലേറെപേർ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വിവിധ മേഖലകളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ കൂടുതൽ വൈവിദ്ധ്യമാർന്ന നേതൃനിര സൃഷ്‌ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ പീയുഷ് ഗോയലിന് ദേശീയ ട്രഷറ‌ർ സ്ഥാനം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബി എൽ സന്തോഷിനെയും ദേശീയ സെക്രട്ടറിയായി…

Read More