തൃശൂരിൽ യുവതിയെയും ഭാവിവരനെയും കുത്തിപ്പരിക്കേൽപ്പിച്ചു; 25കാരൻ ഒളിവിൽ

തൃശൂർ: ചേർപ്പിൽ യുവതിയെയും ഭാവിവരനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്‌ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവരെയാണ് കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) കത്തികൊണ്ട് കുത്തിയത്. കോടന്നൂർ സെന്ററിന് സമീപമുള്ള സൂപ്പർ മാർക്കറ്റിനടുത്ത് ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. വൈഷ്‌ണവിയുടെ വയറ്റിലും അരുണിന്റെ വയറ്റിലും കയ്യിലും കുത്തേറ്റു. കോടന്നൂരിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇരുവരും എത്തിയപ്പോഴായിരുന്നു ആക്രമണം. വൈഷ്‌ണവിയോട് അശ്വിനുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന്…

Read More

‘പൊന്നുപോലെ വളർത്തിയ മോളാണ്, നല്ലപോലെ ജീവിച്ചുകണ്ടാൽ മതി; മകളുടെ വ്യാജ പോക്‌സോ പരാതി തകർന്നത് മകന്റെയും ഭാവി’

ഇടുക്കി: ‘പൊന്നുപോലെ വളർത്തിയ മോളാണ്. പരാതിയില്ല, അവൾ നല്ലപോലെ ജീവിച്ചുകണ്ടാൽ മതി’ – മകളുടെ വ്യാജ പോക്സോ കേസിൽ ജയിലിൽ കിടന്ന ആ പിതാവ് പറഞ്ഞുനിർത്തുമ്പാേഴേക്കും അദ്ദേഹത്തിന്റെ കണ്ഠമിടറിയിരുന്നു. ഇനിയൊരച്ഛനും ഇത്തരമൊരു ഗതിയുണ്ടാവരുതെന്നും അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു. പ്രണയബന്ധത്തെ എതിർത്തതിന് ‘സമ്മാനമായി’ മകൾ നൽകിയ വ്യാജ പോക്സോ കേസിൽ കഴിഞ്ഞമാസം 24നാണ് കോടതി അദ്ദേഹത്തെ വെറുതേ വിട്ടത്. അതിനിടെ അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക വ്യഥ. കട്ടപ്പന മേരികുളം സ്വദേശിയായ 45കാരന്റെ നിരപരാധിത്വം തെളിയിക്കാൻ മുന്നിട്ടിറങ്ങിയത് ഭാര്യയാണ്….

Read More

തലസ്ഥാനത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാ‌രൻ മരിച്ചു. കല്ലറ സ്വദേശി അരുൺ (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്ലീംപള്ളിയ്ക്ക് സമീപം ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു അപകടം. രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേയ്ക്ക് വരികയായിരുന്നു അരുൺ. ചുള്ളാളത്തുവച്ച് സുഹൃത്തായ ടിപ്പർ ഡ്രൈവറെ കണ്ട് അരുൺ കൈ കാണിച്ചു. ഈ സമയം ബൈക്ക് തെന്നി ടിപ്പറിന് അടിയിലേക്ക് വീണു. തുടർന്ന് ടിപ്പറിനടിയിലായ യുവാവിന്റെ തലയിലൂടെ ടയർ കയറി…

Read More

സ്വർണമോ പണമോ തൊടില്ല, ഈ കള്ളന് വേണ്ടത് ഉള്ളിയും പരിപ്പും മാത്രം; വെറൈറ്റി മോഷ്‌ടാവിനെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ. ക്യാന്റീനിൽ സ്ഥിരമായി മോഷണം നടത്തുന്ന കള്ളനെ പിടികൂടാനാകാതെ വലയുകയാണ് പൊലീസ്. ഇവിടെ സ്ഥിരമായി കള്ളനെത്തുന്നത് രണ്ട് മാസം മുമ്പാണ് ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്‌ച ദിവസങ്ങളിലാണ് മോഷണം നടക്കുന്നത്. ഞായറാഴ്‌ച ക്യാന്റീൻ അവധിയായതിനാൽ തിങ്കളാഴ്‌ച രാവിലെ ജോലിക്കാർ എത്തുമ്പോൾ മാത്രമാണ് മോഷണവിവരം പുറത്തറിയുന്നത്. എണ്ണ, മസാലകൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ സാധനങ്ങളാണ് മോഷണം പോകുന്നത്. ഓരോ ആഴ്‌ചയിലും ഏകദേശം 4,000 രൂപയുടെ സാധനങ്ങൾ മോഷണം…

Read More

ഉമിനീരില്‍ നിന്ന്‌ വായിലെ അര്‍ബുദ സാധ്യത നേരത്തെ കണ്ടെത്താന്‍ പുതുവഴി

വായിലെ അര്‍ബുദത്തിന്റെ പ്രാരംഭ സാധ്യതകള്‍ ബയോപ്‌സി ഇല്ലാതെ തന്നെ നേരത്തെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച്‌ ഐഐടി ഇന്‍ഡോറിലെ ഗവേഷകര്‍. ഉമിനീരും വായുടെ ഉള്‍ഭാഗത്ത്‌ നിന്നെടുക്കുന്ന സ്വാബും ഉപയോഗിച്ച്‌ അര്‍ബുദം തിരിച്ചറിയാനാകുമെന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ ജേണല്‍ ഓഫ്‌ കാന്‍സറില്‍ ഇത്‌ സംബന്ധിച്ച പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ഈ കണ്ടെത്തലിന്‌ പേറ്റന്റ്‌ എടുക്കുന്നതിനുള്ള അപേക്ഷയും ഗവേഷകര്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.ഐഐടി ഇന്‍ഡോര്‍ പ്രഫസര്‍ ഹേം ചന്ദ്ര ഝായുടെ നേതൃത്വത്തിലാണ്‌ ഗവേഷണം നടത്തിയത്‌. വായില്‍ അര്‍ബുദമുണ്ടെന്ന്‌ സംശയിക്കുന്ന ഭാഗത്ത്‌ നിന്ന്‌ കോശങ്ങള്‍ എടുത്ത്‌…

Read More

തൂശനില വില 6 രൂപയിൽ എത്തി, തിരുവോണമാകുമ്പോൾ 10

കുറവിലങ്ങാട് ∙ ഓണത്തിന് ഇല ഇടാറായിട്ടില്ല. പക്ഷേ അതിർത്തി കടന്ന് വാഴയില എത്തിത്തുടങ്ങി.ഇത്തവണ വില കൂടുതൽ. അത്തം എത്തിയപ്പോൾ തന്നെ ഒരു തൂശനില വില 6 രൂപയിൽ എത്തി. തിരുവോണമാകുമ്പോൾ അതു 10 രൂപയ്ക്കു മുകളിൽ എത്തുമെന്ന് ഉറപ്പ്. ഓണസദ്യ കഴിക്കുന്നത് മലയാളി ആണെങ്കിലും ഇല എത്തുന്നത് തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം വരെ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളിൽനിന്നാണ് വാഴയിലകൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നും എത്തുന്നു. അതിർത്തി കടന്നെത്തുന്ന ഇലയുടെ…

Read More

വിഴിഞ്ഞം വഴി ലോകവിപണിയിലേക്ക്

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായാണു പദ്ധതി കണക്കാക്കപ്പെടുന്നത്. നാളെ രാവിലെ 10.45നു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ മിഷൻ സമുദ്രയും സംസ്ഥാന സർക്കാർ ചടങ്ങിൽ പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്നു പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ…

Read More

ദേശീയ പാതയോരത്തെ നിർമ്മാണ നിയന്ത്രണത്തിന് സാവകാശം തേടും

തിരുവനന്തപുരം: ദേശീയപാതകളിൽ നിന്ന് കൂടുതൽ അകലം പാലിച്ച് കെട്ടിടം നിർമ്മിക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ കേരളം സാവകാശം തേടും. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് സ്റ്റാൻഡിംഗ് കൗൺസൽ അൽജോ കെ.ജോസഫ് ഇന്ന് കോടതിയിൽ സമർപ്പിക്കും. ജസ്റ്റിസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദേശീയപാതകളുടെ മദ്ധ്യരേഖയിൽ നിന്ന് 40 മീറ്റർ പരിധിക്കുള്ളിൽ വീട് നിർമ്മാണവും 75 മീറ്റർ പരിധിക്കുള്ളിൽ വാണിജ്യ കെട്ടിടങ്ങളും നിർമ്മിക്കരുതെന്നാണ് കോടതി നിർദേശം….

Read More

400ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമില്ല,​ ഓടയ്ക്കടിയിലെ പൈപ്പിൽനിന്ന് ശേഖരിച്ച് ജീവിതം

നോയിഡ: കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ശുദ്ധജലം ലഭിക്കാതെ 400ഓളം കുടുംബങ്ങൾ ദുരിതത്തിൽ. നോയിഡയിലെ വാൽമീകി ബസ്തിയിലാണ് സംഭവം. പ്രദേശത്തെ ഓടയ്ക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പിലെ ചോർച്ചയിൽനിന്നാണ് കുടുംബങ്ങൾ വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ ചോർച്ച അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി നോയിഡ അതോറിറ്റി പൈപ്പ് അടച്ചതോടെ പകരം സംവിധാനമില്ലാതെ പ്രദേശവാസികൾ കൂടുതൽ പ്രതിസന്ധിയിലായി. ഒരു മാസമായി മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് ഓടയ്ക്കുള്ളിലെ ചോർന്ന പൈപ്പിൽനിന്ന് നാട്ടുകാർ വെള്ളം ശേഖരിക്കാൻ തുടങ്ങിയത്. കുടിക്കാനും പാചകത്തിനും വസ്ത്രങ്ങളും പാത്രം കഴുകാനുമെല്ലാം ഇതേ…

Read More

ക്ഷേത്രങ്ങളിൽ ഇല്ലംനിറ

തൃശൂർ: സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളിൽ ഇല്ലംനിറ ഭക്തിസാന്ദ്രം. തിരുവമ്പാടി ക്ഷേത്രത്തിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു. ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. പള്ളിയുണർത്തൽ, നിർമാല്യദർശനം എന്നിവയ്ക്കുശേഷം ക്ഷേത്രം പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് നൽകി. താണിക്കുടം ക്ഷേത്രം, കോടശ്ശേരിമല ശിവപാർവതി ക്ഷേത്രം,കോട്ടപ്പുറം ശിവക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രം, പൈനൂർ…

Read More