ക്ഷേത്രങ്ങളിൽ ഇല്ലംനിറ

തൃശൂർ: സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളിൽ ഇല്ലംനിറ ഭക്തിസാന്ദ്രം. തിരുവമ്പാടി ക്ഷേത്രത്തിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു. ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. പള്ളിയുണർത്തൽ, നിർമാല്യദർശനം എന്നിവയ്ക്കുശേഷം ക്ഷേത്രം പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് നൽകി. താണിക്കുടം ക്ഷേത്രം, കോടശ്ശേരിമല ശിവപാർവതി ക്ഷേത്രം,കോട്ടപ്പുറം ശിവക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രം, പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രം. എന്നിവിടങ്ങളിലും ഇല്ലംനിറ ആഘോഷം നടന്നു. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ  ഇല്ലംനിറ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *