അഭയാര്‍ഥി ക്യാമ്പിലെ ജനനം, ബയേണിലെ കളിമുറ്റം, ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ
വാന്‍കൂവര്‍: 2026 ഫിഫ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കായി ആദ്യഗോള്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് നെസ്റ്റോറി ഇറംഗുണ്ട. തുര്‍ക്കിയുടെ അര്‍ദ ഗുലര്‍ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി ഓസ്‌ട്രേലിയന്‍ കീപ്പര്‍ പാട്രിക് ബീച്ച് മികച്ചൊരു സേവിലൂടെ തടഞ്ഞതില്‍പ്പിന്നെയാണ് ആ ഗോള്‍ വരുന്നത്. പന്ത് കൈക്കലാക്കിയ ബീച്ച് ഒട്ടും സമയം കളയാതെ അത് ഓകോണ്‍ എങ്സ്റ്റലര്‍ക്ക് നല്‍കി. തുര്‍ക്കി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്, എങ്സ്റ്റലര്‍ ബോക്‌സിന് മുന്നിലേക്ക് നീട്ടിനല്‍കിയ പന്ത് വിങ്ങര്‍ നെസ്റ്റോറി ഇറംഗുണ്ട കൃത്യമായി പിടിച്ചെടുത്തു. പന്തുമായി മുന്നേറി,…