ചൈനയില്‍ നാശംവിതച്ച് മെയ്‌സാക് ചുഴലിക്കാറ്റ്: അണക്കെട്ടുകള്‍ തകര്‍ന്നു, രണ്ട് മരണം ദക്ഷിണ ചൈനയില്‍ നാശം വിതച്ച് മെയ്‌സാക്ക് ചുഴലിക്കാറ്ര്
ബെയ്ജിംഗ്: ദക്ഷിണ ചൈനയില്‍ കനത്ത നാശം വിതച്ച് മെയ്‌സാക് ചുഴലിക്കാറ്റ്. കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും രണ്ടുപേര്‍ മരിക്കുകയും മൂന്ന് പ്രധാന അണക്കെട്ടുകള്‍ തകരുകയും ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. ദക്ഷിണ ചൈനയിലെ ഗുവാംഗ്‌സി പ്രവിശ്യയുടെ തലസ്ഥാനമായ നാനിംഗില്‍ മാത്രം 55,000-ത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഏകദേശം 48,000 പേരെയാണ് നാനിംഗില്‍ നിന്ന് മാത്രം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്…