കേരളത്തിന്റെ കാലാവസ്ഥയിൽ മാറ്റം; ഇന്ന് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിന്റെ കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നു. ദിവസങ്ങളോളം തുടർന്നിരുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടാകുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാദ്ധ്യതാ പ്രവചനത്തിൽ ഇന്നുമാത്രമാണ് ജാഗ്രതാ നിർദേശമുള്ളത്. ഇന്ന് എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

Read More

വിജയ്ക്ക് ആശ്വാസം: കരൂർ ദുരന്തബാധിതർക്ക് ജോലിനൽകിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിനൽകാനുള്ള തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസുമാരായ ജെ ബി പർദിവാലയും കെ വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2024 സെപ്റ്റംബർ 27നാണ് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ‌ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതേതുടർന്നാണ് മരിച്ച 41 പേരുടെ കുടുംബങ്ങളെ സഹായിക്കാൻ കുടുംബാംഗങ്ങൾക്ക് ജോലിനൽകാൻ തീരുമാനിച്ചത്….

Read More

ഡിവൈഎഫ്‌ഐയെ സംസ്ഥാനത്ത് നയിക്കാൻ ചിന്താ ജെറോം എത്തുന്നു,​ സംസ്ഥാന സെക്രട്ടറിയാവുക എം വിജിൻ

തിരുവനന്തപുരം: ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയിൽ നേതൃമാറ്റം ഉടനുണ്ടാകുമെന്ന് വിവരം. യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം സംഘടനയുടെ സംസ്ഥാന പ്രസിഡന്റാകും. കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വിജിനാണ് സംസ്ഥാന സെക്രട്ടറി. ഡിവൈഎഫ്‌ഐ നേതൃയോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അദ്ധ്യക്ഷ പദവിയിലേക്ക് തിരുവനന്തപുരം മുൻ മേയറും യുവനേതാവുമായ ആര്യാ രാജേന്ദ്രന് വേണ്ടി ചിലർ രംഗത്തെത്തിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം നേതാക്കൾ…

Read More

‘ഇത് എനിക്കും വിദ്യാർത്ഥികൾക്കും ഇടയിലുള്ള വിഷയമാണ്’; ബിസിഐ നടപടിയെ രൂക്ഷമായി വിമ‌ർശിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പ്രതിഷേധം നടത്തിയതിന്റെ പേരിൽ നൽസാർ സർവകലാശാലയിലെ വിദ്യാർത്ഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യുന്നതിൽനിന്ന് തടഞ്ഞ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ (ബിസിഐ) നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ് സൂര്യകാന്ത്. സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയ 2026ലെ ബിരുദധാരികളുടെ എൻറോൾമെന്റാണ് ബിസിഐ തടഞ്ഞത്. നടപടി തീർത്തും അനാവശ്യമായിരുന്നെന്ന് സൂര്യകാന്ത് പറഞ്ഞു. ‘ഞാനും വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇത് എനിക്കും വിദ്യാ‌ർത്ഥികൾക്കും ഇടയിലുള്ള വിഷയമാണ്. ഇതിൽ ഇടപെടാൻ ബിസിഐയ്‌ക്ക് എന്ത് അധികാരമാണുള്ളത്?’- അദ്ദേഹം ചോദിച്ചു. നാൽസാർ…

Read More

ഓണത്തിന് നാട്ടിൽ പോകാനിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഇത്തവണ അധിക ശ്രദ്ധ വേണം, നിർദേശവുമായി വിമാനക്കമ്പനികൾ

അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവർ യാത്രയ്‌ക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശം. പല സ്ഥലങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും ചില സർവീസുകളിൽ മാറ്റം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. എന്നാൽ, മുഴുവൻ സർവീസുകൾക്കും ഇത് ബാധകമല്ല. യുഎഇ വിമാനത്താവളങ്ങളിൽ വേനൽക്കാല യാത്രാ സീസണിലെ ഏറ്റവും തിരക്കേറിയ സീസണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്കുള്ള നിർദേശം നൽകിയിരിക്കുന്നത്. ഓണം, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങൾക്കായി പലരും നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർദ്ധിക്കുകയാണ്. അതിനാൽ, വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ…

Read More

മൊബൈൽ ഫോൺ ഉപയോഗം വിലക്കി: എറണാകുളത്ത് പതിനാലുകാരി ജീവനൊടുക്കിയ നിലയിൽ

കൊച്ചി: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനംനൊന്ത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിൽ ഉപയോഗത്തിനായി വച്ചിരുന്ന മൊബൈൽ ഫോണിലേയ്ക്ക് കുട്ടിയുടെ അച്ഛൻ വിളിച്ചിരുന്നു. ഈ സമയം ഫോൺ എൻഗേജ്ഡ് ആയിരുന്നു. തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം വിലക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം….

Read More

എയർ ഇന്ത്യ വിമാനം നാല് സെക്കൻഡ് സ്വയം പറന്നു; സർവ നിയന്ത്രണങ്ങളും നഷ്‌ടമായി, നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: 300 അടി താഴ്‌ചയിലേക്ക് പതിച്ച എയർ ഇന്ത്യയുടെ ഫുക്കറ്റ് – ഡൽഹി വിമാനത്തിന് യാ‌ത്രയ്‌ക്കിടെ നാല് സെക്കൻഡ് നേരത്തേക്ക് സർവ നിയന്ത്രണങ്ങളും നഷ്‌ടമായെന്ന് റിപ്പോർട്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. വിമാനത്തിന്റെ എലിവേറ്ററുകളും എയിലറോണുകളും സ്‌പോയിലറുകളും ഉൾപ്പെടെയുള്ള പ്രധാന നിയന്ത്രണങ്ങളാണ് പൂർണമായും ഒരേസമയം നഷ്‌ടപ്പെട്ടത്. വിമാനത്തിന്റെ നിയന്ത്രണത്തിൽ സുപ്രധാന പങ്കാണ് ഹൈഡ്രോളിക് സംവിധാനങ്ങൾക്കുള്ളത്. അതിനാൽ അതീവ ഗുരുതരമായ സ്ഥിതിയാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ മുൻഭാഗം മുകളിലേക്കും താഴേക്കുമാക്കാൻ സഹായിക്കുന്ന എലിവേറ്ററും…

Read More

മരിച്ച പിതാവിന്റെ കൈപിടിച്ച്‌ വിരലടയാളം വെള്ളപേപ്പറിൽ പതിപ്പിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ: മരിച്ച പിതാവിന്റെ കൈപിടിച്ച് വിരലടയാളം വെള്ളപേപ്പറിൽ പതിപ്പിച്ച് യുവാവ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. പിതാവിന്റെ പേരിലുള്ള സ്വത്ത് സഹോദരിമാർക്ക് ലഭിക്കാതിരിക്കാനാണ് മഹേന്ദ്രൻ എന്ന യുവാവ് ഈ കടുംകൈ ചെയ്‌തത്. മഹേന്ദ്രന് സഹോദരിമാരുമായി വസ്‌തു തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് പിതാവ് ഛത്രപാൽ (75) മരിച്ചത്. ഇതോടെ സ്വത്ത് കൈക്കലാക്കാൻ മരിച്ചുകിടന്ന പിതാവിന്റെ കൈവിരൽ ബലമായി പിടിച്ച് വെള്ളപേപ്പറിൽ യുവാവ് വിരലടയാളം പതിപ്പിക്കുകയായിരുന്നു.കണ്ടുനിന്നവർ സംഭവത്തിന്റെ വീഡിയോ പകർത്തി. ജൂലായ് മാസത്തിൽ ഖരൗഹ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ…

Read More

കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവം; കാരണം മുട്ടയേറെന്ന് സംശയം, അന്വേഷണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് സംശയം. അപകടത്തിന് കാരണം മുട്ടയേറെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. കഴിഞ്ഞ ദിവസം ഇതേപാതയിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസിൽ മുട്ടയേറുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്തുനൽകി. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെന്ന് സംസ്ഥാന സർക്കാർ കർണാടകയോട് ആവശ്യപ്പെടും. അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഡിവൈഡറിലേക്ക്…

Read More

ഒന്നിച്ച് മരിക്കാമെന്ന പേരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

കോഴിക്കോട്: ഒന്നിച്ച് മരിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മരിച്ചനിലയിൽ. കോഴിക്കോട് തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ യുവതിയോട് ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വൈശാഖൻ കൊലപ്പെടുത്തി കെട്ടിതൂക്കിയിരുന്നു. കേസിൽ അന്വേഷണം നടത്തിയ പൊലീസ് അന്ന് വൈശാഖനെ അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തിന് ശേഷം ഏഴ് മാസം കഴിഞ്ഞാണ് ഇപ്പോൾ വൈശാഖനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈശാഖന്റെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More