കോഴിക്കോട്: ഒന്നിച്ച് മരിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മരിച്ചനിലയിൽ. കോഴിക്കോട് തടമ്പാട്ടുതാഴം സ്വദേശി വൈശാഖനാണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ യുവതിയോട് ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വൈശാഖൻ കൊലപ്പെടുത്തി കെട്ടിതൂക്കിയിരുന്നു. കേസിൽ അന്വേഷണം നടത്തിയ പൊലീസ് അന്ന് വൈശാഖനെ അറസ്റ്റ് ചെയ്‌തിരുന്നു.
സംഭവത്തിന് ശേഷം ഏഴ് മാസം കഴിഞ്ഞാണ് ഇപ്പോൾ വൈശാഖനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വൈശാഖന്റെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.