അവിവാഹിതയായ മകൾ ഗർഭിണിയായി; അപമാനഭയത്താൽ നദിയിൽ മുക്കികൊന്ന പിതാവ് അറസ്റ്റിൽ

ഡൽഹി: ഗർഭിണിയായ മകളെ അപമാനഭയത്താൽ കൊലപ്പെടുത്തിയ കേസിൽ പിതാവും ബന്ധുവും അറസ്റ്റിൽ. ഡൽഹിയിലെ ടിഗ്രി സ്വദേശിയായ ലഖ്‌പത് സിംഗ് (52) നെയും ബന്ധുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അവിവാഹിതയായ 18കാരി ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറയുന്നു. ചികിത്സയ്‌ക്കെന്ന പേരിലാണ് ലഖ്‌പത് സിംഗ് മകളെ ഉത്തർ‌പ്രദേശിലെ ആഗ്രയിലുള്ള സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജൂലായ് 29ന് ഇയാളും ബന്ധുവും ചേർന്ന് 18കാരിയെ ആഗ്രയിലുള്ള ചമ്പൽ നദീതീരത്ത് എത്തിച്ചു. ശേഷം മുൻകൂട്ടി ആസൂത്രണം ചെയ്‌തപ്രകാരം മകളെ നദിയിൽ…

Read More

കാലാവസ്ഥ ഇനിയും മാറും; പശ്ചിമ ബംഗാളിനും ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി, ഒപ്പം കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ഗംഗംഗാതീര പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ ഓഗസ്റ്റ് ഏഴുമുതൽ 11 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് ഏഴ്, എട്ട്…

Read More

‘തുടക്കം സിനിമയിൽ സുചിത്രയും അഭിനയിക്കാൻ പദ്ധതിയിട്ടിരുന്നു,​ അവസാന നിമിഷം നടന്നില്ല’; കാരണം തുറന്നുപറഞ്ഞ് ജൂഡ് ആന്റണി

കൊച്ചി: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ സിനിമ ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും പ്രത്യേക വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും ചിത്രത്തിൽ അഭനിയിക്കുന്നുണ്ട്. അതിനിടെ ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട രസകരമായൊരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രത്തിന്റെ ഭാഗമാക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് സംവിധായകൻ ജൂഡ് ആന്റണി വെളിപ്പെടുത്തിയിരിക്കുന്നത്. സുചിത്രയോട് ചിത്രത്തിൽ അഭിനിയിക്കണമെന്ന ആഗ്രഹം താൻ പലതവണ പങ്കുവച്ചിരുന്നതായാണ്…

Read More

പ്രതിഷേധം കടുപ്പിച്ച് മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബം, കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിക്കുന്നു

തിരുവന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഷിജിന്റെ ഭാര്യ സിജിയും രണ്ടുകുട്ടികളുമുൾപ്പെടെയുള്ള ബന്ധുക്കളാണ് കനത്ത മഴയെപ്പോലും അവഗണിച്ച് പ്രതിഷേധിക്കുന്നത്. ഭർത്താവിനെ കണ്ടെത്തിത്തരണമെന്നും ഭർത്താവിനെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കാതെ പൊലീസ് സ്റ്റേഷനുമുന്നിൽ നിന്ന് മാറില്ലെന്നുമാണ് സിജി പറയുന്നത്. കാണാതായ അന്നുമുതൽ ഷിജിനെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഒന്നും കാര്യക്ഷമമായിരുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് ഷിജിന്റെ കുടുംബത്തെ…

Read More

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എം വി ഡി സ്ക്വാഡിലെ ലൈജുവിനെതിരെയാണ് നടപടി. പിഴ ചുമത്തിയതിനെതിരെ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. ജീപ്പിനുമുന്നിലെ ആഡംബര ലൈറ്റുകൾക്ക് 5200 രൂപയാണ് പിഴ ചുമത്തിയത്. എംഎൽഎയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് ഈ തുക അടയ്ക്കുകയും ചെയ്തിരുന്നു. മെഴുവേലി സ്വദേശിയാണ് വാഹന ഉടമ. പ്രളയബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാണ് ഈ ഓഫ് റോഡ് വാഹനം…

Read More

സൗദി അറേബ്യയിൽ ഹൂതി ആക്രമണം; പ്രവാസികൾക്കടക്കം പരിക്ക്, യെമനി സൈനികർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ ഹൂതി ആക്രമണത്തിൽ പ്രവാസികളടക്കം പതിനൊന്ന് പേർക്ക് പരിക്ക്. ഒരു സ്ത്രീയും നാല് വയസുകാരനുമുൾപ്പെടെ ഏഴ് സൗദി പൗരന്മാർക്കും രണ്ട് ഈജിപ്‌ത് സ്വദേശികൾക്കും ഒരു പാകിസ്ഥാനിക്കും ഒരു യെമനിക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ സഹകരണത്തോടെ ഹൂതികളും ഇറാഖിലെ ഇറാൻ അനുകൂല സംഘടനകളും ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിനിടെ യെമനിലെ ഹദ്‌റമൗത്, മാരിബ് മേഖലകളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ…

Read More

ഫ്രൈഡ് ചിക്കനൊപ്പം ‘കോണ്ടം’,​ പരാതി പറഞ്ഞപ്പോൾ പരിഹാസം; കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികൾ

വാഷിംഗ്ടൺ: അമേരിക്കയിലെ ഫാസ്റ്റ്ഫുഡ് ശൃംഖലയായ പോപ്പീസ് റസ്റ്റോറന്റിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതികൾ കോടതിയെ സമീപിച്ചു. ഹൂസ്റ്റണിലെ പോപ്പീസ് ഔട്‌ലെറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ കോണ്ടത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയത്. സംഭവത്തിൽ പോപ്പീസിനെതിരെ 15 ലക്ഷം ഡോളറിലധികമാണ് (ഏകദേശം 15.2 കോടി രൂപ)​ നഷ്ടപരിഹാരമായി ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് ജസ്റ്റിൻ ഹോവാർഡും ഡാനിയേൽ മക്കിന്നനുമാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് കോടതിയിൽ പോപ്പീസിനെതിരെ ഹർജി സമർപ്പിച്ചത്. ജൂലായ് 25നാണ് ദമ്പതികൾ…

Read More

വെള്ളക്കെട്ടിൽ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ എന്ത് ചെയ്യും? നിയമം തെറ്റിച്ചാൽ പിഴ വീഴാം

കോട്ടയം: വെള്ളക്കെട്ടിൽ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ ഉടമകൾ പുറത്തുനിന്ന് നമ്പർ പ്ലേറ്റുകൾ വാങ്ങി സ്വയം പിടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ്. പത്തക്ക യൂണീക്ക് ഐഡിയും ഹോളോഗ്രാമും അടങ്ങിയ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകളാണ് വാഹനങ്ങളിൽ പിടിപ്പിക്കുന്നത്. ഷോറൂമിൽനിന്ന് പുറത്തിറക്കുന്ന വാഹനങ്ങളിൽ ഡീലർമാരാണ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നൽകുന്നത്. ഈ നമ്പർ പ്ലേറ്റുകൾ നഷ്‌ടമായാൽ അതേ ഡീലർമാരിൽനിന്നുതന്നെ പുതിയ നമ്പർ പ്ലേറ്റ് വാങ്ങി ഘടിപ്പിക്കണമെന്നാണ് നിയമം. പ്രാദേശിക കടകളിൽ ഉൾപ്പെടെ നമ്പർ പ്ലേറ്റുകൾ ലഭ്യമാകുമെങ്കിലും അവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാകില്ല….

Read More

‘വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള നീക്കം പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി’

തിരുവനന്തപുരം: കിടപ്പു രോഗികൾക്കൊഴികെ സാമൂഹ്യ പെൻഷൻ വീട്ടിലെത്തിച്ച് നൽകുന്നത് നിറുത്തലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിന് മാതൃകയായ പെൻഷൻ പദ്ധതി വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ…

Read More

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ യുഎഇയിലെ കാലാവസ്ഥ മാറിമറിയും, മുന്നറിയിപ്പ്

ദുബായ്: യുഎഇയിലെ കാലാവസ്ഥ അസ്ഥിരമാണെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം). കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. കിഴക്ക്-തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എഴ് വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേയ്ക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർദ്ധിച്ച് പൊടിപടലങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്….

Read More