യുവതിയെ കൊലപ്പെടുത്താൻ പെൺവേഷത്തിലെത്തി പിടിയിലായി
തൃശൂർ: ഗുരുവായൂരിൽ പെൺവേഷത്തിൽ എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തെളിഞ്ഞത് വൻഗൂഢാലോചന. പെൺവേഷം ധരിച്ച് യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്, ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. യുവതിയുടെ മുൻകാമുകനായ പ്രസാദിനെയാണ് പെൺവേഷത്തിൽ സംശയാസ്പദമായി പൊലീസ് ആദ്യം കണ്ടെത്തിയത്. പടിഞ്ഞാറെ നടയിൽ പെൺവേഷം ധരിച്ച്…