മാലപ്പടക്കം വരാനിരിക്കുന്നതേയുള്ളു, ബിജെപിയുടെ കനത്ത തോൽവിക്ക് കാരണം നീറ്റ് മാത്രമല്ല, വരും തിരഞ്ഞെടുപ്പുകളെയും ബാധിച്ചേക്കാം

ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുകുത്തേണ്ടിവന്ന ബിജെപിക്ക് വീണ്ടും ക്ഷീണമുണ്ടാക്കുന്നതാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവി. പാർട്ടി ദേശീയ അദ്ധ്യക്ഷനായ നിതിൻ നബിന്റെ മണ്ഡലമായ ബങ്കിപൂരിലെ തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് നിതിൻ നബിൻ ബങ്കിപൂർ എംഎൽഎ സ്ഥാനം രാജിവച്ചത്. ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര സംഭാവന മോഷണം, പ്രാദേശിക തലത്തിലുള്ള പാർട്ടി പ്രശ്‌നങ്ങൾ എന്നിവയാണ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രങ്ങളായിരുന്ന ബങ്കിപൂരിലും ദതിയയിലും പോലും തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് നേതാക്കൾ പ്രതികരിച്ചത്. അഴിമതി വിരുദ്ധ പ്രസ്ഥാനമെന്ന…

Read More

ഏത് ഡീലിനാണ് ഹെലികോപ്‌ടറിൽ പോയത്’; മുഖ്യമന്ത്രിക്കെതിരെ എം വി ഗോവിന്ദൻ

തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായിട്ടും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ ദുരന്തബാധിതരെ നേരിൽ കാണാനോ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഹെലികോപ്‌ടറിൽ പോയതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ‘നിക്ഷേപകനെ കാണാനാണ് പോയതെന്ന് പറയുന്നത് കള്ളമാണ്. ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്‌ടറിൽ പോയത്. ഒരു കളവെങ്കിലും പറയാതെ സമാധാനം കിട്ടാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം അദ്ദേഹം വിരുന്നിലും സ്വർണക്കട ഉദ്‌ഘാടനത്തിലുമായിരുന്നു. മുൻ…

Read More

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ

കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സിപി ജോൺ പറഞ്ഞു. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശങ്ങൾ വിവാദമായതോടെയാണ് പ്രതികരണവുമായി മന്ത്രി രം​ഗത്തെത്തിയത്. യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേരളത്തിലുള്ളവർ…

Read More

കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നു’: അധിക്ഷേപ പരാമർശവുമായി സി.പി. ജോൺ

പാലക്കാട് ∙ വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നാണു മന്ത്രിയുടെ പരാർശം. ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ വിടും. എന്നാൽ ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും സി.പി. ജോൺ പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണു മന്ത്രിയുടെ പരാ‍മർശം അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ,…

Read More

തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ, 12 മണിവരെ അറസ്റ്റ് പാടില്ലെന്ന് കോടതി

ചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാർത്ഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ. പരാമ‌ർശത്തിൽ ടിവികെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഉദയനിധിയെ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഉദയനിധിയെ പൊലീസ് വാഹനത്തിൽ കയറ്റി. കേസിൽ മുൻകൂർ ജാമ്യം തേടി ഉദയനിധി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ അമൽരാജും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധവുമായി ടിവികെ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.   കാവേരി നദീജല തർക്ക…

Read More

കനാൽ പരേഡിൽ അണിചേർന്ന് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ

ആംസ്റ്റർഡാം∙ ‘വേൾഡ് പ്രൈഡ് 2026’ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വാർഷിക ‘കനാൽ പരേഡിൽ’ പങ്കാളിയായി നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റൻ. പ്രൈഡ് ബോട്ട് പരേഡിൽ പങ്കാളിയാകുന്ന ആദ്യ ഡച്ച് പ്രധാനമന്ത്രിയായ അദ്ദേഹം, നെതർലൻഡ്സിന്റെ ചരിത്രത്തിൽ സ്വന്തം ലൈംഗിക വ്യക്തിത്വം പരസ്യമായി വെളിപ്പെടുത്തിയ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. നഗരത്തിലെ കനാലുകളിലൂടെ നടന്ന വിപുലമായ ബോട്ട് പരേഡിൽ ഓർഗനൈസിങ് ബോട്ടിലാണ് ജെറ്റൻ അണിചേർന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി രാജ്യാന്തരതലത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ആഗോള കൂട്ടായ്മയായ ‘വേൾഡ് പ്രൈഡിന്’ ഇത്തവണ ആംസ്റ്റർഡാമാണ് വേദിയായത്….

Read More

മലയാളിയുടെ വിയോഗത്തിൽ മനംനൊന്ത് പ്രവാസ സമൂഹം

റെഡ്ഹിൽ/കോട്ടയം∙  ഭാര്യയുടെയും മക്കളുടെയും കൈപിടിച്ച് പുതിയൊരു ജീവിതം സ്വപ്നം കണ്ട് മൂന്നുവർഷം മുൻപ് യുകെയിലെത്തിയ പാലാ സ്വദേശി ബിനോയ് ജോർജിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് കുടുംബവും സുഹൃത്തുക്കളും. രണ്ടാഴ്ചയോളം നീണ്ട ശാരീരിക അസ്വസ്ഥതകൾക്കൊടുവിൽ രക്താർബുദം സ്ഥിരീകരിക്കുകയും ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയും ചെയ്ത ബിനോയ് ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12.30 ഓടെയാണ് വിടപറഞ്ഞത്. കോട്ടയം പാലാ കരിമ്പനി തെക്കേമയിലാടിയിൽ ജോർജിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. മൂന്നുവർഷം മുൻപാണ് ഭാര്യ ഷീബയ്ക്കും രണ്ടു മക്കൾക്കുമൊപ്പം യുകെയിലെ സറെയിലുള്ള റെഡ്ഹില്ലിൽ എത്തിയത്. കെയർ…

Read More

സൗദിയില്‍ ലഹരിക്കടത്ത് കേസ്: ഇന്ത്യക്കാര​െൻറ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വന്‍ തോതില്‍ മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഇന്ത്യന്‍ പൗര​െൻറ വധശിക്ഷ നടപ്പാക്കി. പഞ്ചാബ് സ്വദേശിയായ ലൗലി റാണയുടെ ശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രക്ക് ഡ്രൈവറായ ലൗലി റാണ ദുബായില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയാണ് അധികൃതരുടെ പിടിയിലാകുന്നത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ വന്‍തോതില്‍ മെത്താംഫെറ്റാമിന്‍ ഗുളികകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക്…

Read More

ഇന്ത്യയുൾപ്പെടെ വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫ് ചുമത്തിയ ട്രംപിന്‍റെ നടപടിക്കെതിരെ യു.എസ് സംസ്ഥാനങ്ങൾ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ 25 യു.എസ് സംസ്ഥാനങ്ങൾ യു.എസ് സുപ്രീംകോടതിയിൽ. 10 മുതൽ 12.5 ശതമാനം വരെയാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്. തീരുവകൾ തടയുക, അവ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനകം ഈടാക്കിയ തീരുവകൾ തിരികെ നൽകുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചിരുക്കുന്നത്. കഴിഞ്ഞ മാസം 59 രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനുമെതിരെ ചുമത്തിയ തീരുവകൾ യു.എസിന്‍റെ മൊത്തം ഇറക്കുമതിയുടെ 99.4 ശതമാനവും ഉൾക്കൊള്ളുന്നുണ്ടെന്നാണ് സംസ്ഥാനങ്ങൾ വ്യക്തമാക്കുന്നത്. നിർബന്ധിത…

Read More

മൂന്നുദിവസം പെയ്തത് 232 ശതമാനം അധിക മഴ!; ഏറ്റവും കൂടുതൽ കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധിക മഴ. 55.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 184.2 മില്ലിമീറ്ററും. മൂന്നുദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിൽ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 253.2 മില്ലിമീറ്റർ മഴ പെയ്തു. ലഭിക്കേണ്ടിയിരുന്ന 40 മില്ലിമീറ്റർ. കോഴിക്കോട് ജില്ലയിൽ 257.4 മില്ലിമീറ്റർ മഴ പെയ്തു (326…

Read More