‘ഞങ്ങളെ അന്നും ഇന്നും സഹായിച്ചത് ദിലീപാണ്,​ എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയണമെന്ന് പറയും’

മലയാളികളുടെ പ്രിയങ്കരനായ നടനാണ് കൊച്ചിൻ ഹനീഫ. നടൻ വിടപറഞ്ഞ് 16 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങിയത്. കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. നടൻ ദിലീപ്, ഹരിശ്രീ അശോകൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹനീഫ്ക്കയുടെ സമ്പാദ്യത്തിൽ തന്നെ സ്വന്തമായൊരു വീട് വേണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫസീല പറഞ്ഞു. തങ്ങൾക്ക് എപ്പോഴും താങ്ങായി നിന്നത് നടൻ ദിലീപാണെന്നും…

Read More

അഖിൽ മാരാർ ട്വന്റി 20വിട്ടു; സാബു ജേക്കബ് ചതിച്ചു, വിളിച്ചാൽപ്പോലും ഫോൺ എടുക്കാറില്ല

കൊച്ചി: സംവിധായകൻ അഖിൽ മാരാർ ട്വന്റി 20വിട്ടു. പാർട്ടിയിൽ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സഹകരിച്ചുപോകാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് അഖിൽ പാർട്ടിവിടുന്നത്. പാർട്ടിയുടെ ചീഫ് കോർഡിനെറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവും അഖിൽ ഉന്നയിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖിൽ മാരാർ ട്വന്റി 20യുമായി സഹകരിച്ചുതുടങ്ങിയത്. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ‘കൊട്ടാരക്കരയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എന്നെ സാബു ജേക്കബ് ചതിച്ചു. പ്രചാരണം തുടങ്ങിയശേഷമാണ് അവിടെ എൻഡിഎ സ്ഥാനാർത്ഥിയായി രശ്മി വരുന്നത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞു. തൃക്കാക്കരയിൽ മത്സരിക്കണമെന്നത് താൻ…

Read More

ഉപയോഗിച്ചുനോക്കിയപ്പോൾ ഇഷ്ടപ്പെട്ടു, പിന്നെ കച്ചവടക്കാരായി: കാവ്യയും കീർത്തനയും എംഡിഎംഎ വിറ്റത് കമ്മീഷൻ വ്യസ്ഥയിൽ, സംഘത്തിൽ ഒരാൾകൂടി

കോഴിക്കോട്: അദ്ധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി മാഫിയ ആദ്യം ഇവർക്ക് എംഡിഎംഎ ഉപയോഗിക്കാൻ നൽകി. ഐറ്റം ഇഷ്ടപ്പെട്ടതോടെ ഇവർ വില്പനയിൽ പങ്കാളികളാവുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും മാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നും ലഹരിമരുന്ന് ഇടപാടുകളാണ് സംഘം നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലുള്ള ഒരു സുഹൃത്താണ് ഇവർക്ക് ആദ്യം ലഹരി നൽകിയത്. രണ്ടുപേരും അദ്ധ്യാപികമാരായതിനാൽ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു. കമ്മിഷൻ വ്യവസ്ഥയിലായിരുന്നു അദ്ധ്യാപികമാരുടെ കച്ചവടം. അമ്പതിനായിരം രൂപയുടെ എംഡിഎംഎ…

Read More

മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ വയോധികയ്ക്ക് പൊലീസിന്റെ മർദനം; മുഖം ഇടിച്ചുവീണതായി പരാതി

വർക്കല: മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട് പരാതി നൽകാൻ സെക്രട്ടറിയേറ്റിലെത്തിയ വയോധികയെ പൊലീസുകാർ മർദിച്ചതായി പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൽമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ (79) ആണ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒരാഴ്ച മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അയൽവാസി കടമായി വാങ്ങിയ രണ്ടരലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതി മുഖ്യമന്ത്രിയെ നേരിൽ അറിയിക്കാനാണ് ശാരദ എത്തിയത്. ഇതുസംബന്ധിച്ച് ആയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി…

Read More

കോമൺവെൽത്ത് ഗെയിംസ്; ചരിത്രം കുറിച്ച് ഷർമ്മിള, പാരാ അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി

ഗ്ളാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം നേടിക്കൊടുത്ത് ഷർമിള ധങ്കർ. ഇതോടെ അഞ്ചാം ദിവസം അവസാനിക്കുമ്പോൾ രാജ്യത്തിന്റെ മെഡൽ നേട്ടം 10 ആയി ഉയർന്നു. വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ സ്വർണമെഡൽ ജേതാവായതോടെ പാരാ അത്‌ലറ്റിക്സിൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഷർമ്മിള ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതേ മത്സരത്തിൽ മാറ്റുരച്ച ഇന്ത്യയുടെ ശിൽപ കെ ഷൈല നാലാം സ്ഥാനത്തുനിന്ന് വെങ്കലനേട്ടത്തിലെത്തി. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിൽ സർവേഷ്…

Read More

വാടക വീട്ടില്‍ എംഡിഎംഎ ഉപയോഗം; ഡോക്ടര്‍ക്കെതിരെ കേസ്

തലശ്ശേരി: വാടകവീട്ടില്‍നിന്ന് 0.32 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിനെത്തുടര്‍ന്ന് യുവഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ ഡോ. അഖിലിന് (29) എതിരെയാണ് കേസ്. മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പൊലീസ് ഡോക്ടറുടെ വാടകവീടിനു സമീപത്തെത്തിയത്. ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു. വീടിനുചുറ്റും മദ്യക്കുപ്പികളും മറ്റും കണ്ടതോടെ ഡോക്ടറെ വിളിച്ചുവരുത്തി വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെത്തിയത്. ഡോക്ടര്‍ക്കു നോട്ടിസ് നല്‍കി വിട്ടയച്ചു. എഎസ്പി എം.നന്ദഗോപന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്.

Read More

കേരള പി.എസ്.സി. പരീക്ഷാ തട്ടിപ്പ് പാറ്റകൾ കേരളത്തിലും വരുമോ

തിരുവനന്തപുരം: രാജ്യത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടി തെരുവുകളില്‍ ബഹളമുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സ്വന്തം മൂക്കിന് താഴെ നടന്ന കേരള പി.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ നിശബ്ദത പാലിക്കുന്നത് വ്യാപക പ്രതിഷേധത്തിന് വഴിവെക്കുന്നു. ദേശീയതലത്തിലുള്ള പരീക്ഷാ തട്ടിപ്പുകള്‍ക്കെതിരെ മാളങ്ങളില്‍ നിന്ന് ഇറങ്ങി സമരം നയിക്കുന്ന ‘കോക്രോച്ച് പാര്‍ട്ടികള്‍’ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ ജീവിതംവെച്ച് പന്താടിയ ഈ വന്‍ തട്ടിപ്പില്‍ എന്ന് തെരുവിലിറങ്ങുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷാ നടത്തിപ്പില്‍ അങ്ങേയറ്റം…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ്ജമ്പില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ച് ശ്രീശങ്കര്‍

ഗ്ലാസ്‌കോ:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് തിങ്കളാഴ്ച്ച നല്ല ദിവസം.മെഡല്‍ നേട്ടത്തത്തോടൊപ്പം പ്രതീക്ഷയായി 2 താരങ്ങള്‍ ഫൈനലിലേക്ക് മുന്നേറി.ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി.യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ ഫൈനല്‍ ഉറപ്പിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ ഇരട്ടി മധുരമായി.8.01 മീറ്റര്‍ ചാടിയാണ് ഫൈനലിലേക്ക് കടന്നത്. 8 മീറ്ററാണ് ഫൈനലിലേക്ക് കടക്കാന്‍ വേണ്ടത്.ശ്രീശങ്കറിനൊപ്പം 7.77 മീറ്റര്‍ ദൂരം കണ്ടത്തിയ ലോകേഷ് സത്യനാഥനും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. 13.76 സെക്കന്‍ഡില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫിനിഷ്…

Read More

സാധനങ്ങൾ ന്ഷ്ടപ്പെട്ടാൽ ഉടമസ്ഥർക്ക് ഇനി മുതൽ പൊലീസ് വീട്ടിലെത്തിച്ച് നൽകും

ദുബൈ: നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയാൽ ദുബൈ പൊലീസ് ഇനി അവ ഉടമസ്ഥർക്ക് വീട്ടിലെത്തിച്ച് നൽകും. യു.എ.ഇയിൽ ഏത് സ്ഥലത്തായാലും ഉടമസ്ഥരുടെ കൈകളിൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചെത്തിക്കാൻ പൊലീസ് സൗകര്യമൊരുക്കിയിട്ടുണ്ട്. ദുബൈയിൽ നഷ്ടപ്പെട്ട സാധനങ്ങൾ നിങ്ങൾ എവിടെയാണെങ്കിലും അവിടെ എത്തിച്ചു നൽകാമെന്നാണ് ദുബൈ പൊലീസിന്റെ വാഗ്ദാനം. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയെന്ന് വിവരം ലഭിച്ചാൽ ദുബൈ പൊലീസിന്റെ 901 എന്ന കോൾ സെന്ററിൽ ബന്ധപ്പെട്ടാൽ മതി. യു.എ.ഇയിലെ ഏത് എമിറേറ്റിലായാലും വീടിന്റെ വിലാസത്തിലോ, ഓഫിസ് വിലാസത്തിലോ സാധനം എത്തിച്ചു നൽകാൻ…

Read More

ശബരിമലയിലെ നിവേദ്യ ടെൻടറിൽ തട്ടിപ്പ്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ ​നെയ് വിൽപനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. നെയ്യ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സമയമുണ്ടായിട്ടും കൃത്യമായി ടെൻഡർ ക്ഷണിക്കാതെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. നെയ്​ ഇടപാടിനുള്ള അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും കൂടുതൽ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെൻഡർ ഒഴിവാക്കിയതെന്ന വാദം നിലനിൽക്കില്ലെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടുതവണ ഇ-ടെൻഡർ ഒഴിവാക്കി സീൽഡ് ടെൻഡറാക്കി മാറ്റുകയായിരുന്നു. ഒരു ടിൻ നെയ്യ് എത്തിക്കുന്നതിന് കരാറുകാരൻ…

Read More