ഗ്ലാസ്‌കോ:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് തിങ്കളാഴ്ച്ച നല്ല ദിവസം.മെഡല്‍ നേട്ടത്തത്തോടൊപ്പം പ്രതീക്ഷയായി 2 താരങ്ങള്‍ ഫൈനലിലേക്ക് മുന്നേറി.ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി.യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ ഫൈനല്‍ ഉറപ്പിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ ഇരട്ടി മധുരമായി.8.01 മീറ്റര്‍ ചാടിയാണ് ഫൈനലിലേക്ക് കടന്നത്. 8 മീറ്ററാണ് ഫൈനലിലേക്ക് കടക്കാന്‍ വേണ്ടത്.ശ്രീശങ്കറിനൊപ്പം 7.77 മീറ്റര്‍ ദൂരം കണ്ടത്തിയ ലോകേഷ് സത്യനാഥനും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. 13.76 സെക്കന്‍ഡില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫിനിഷ് ചെയ്ത് ഹീറ്റ്സില്‍ മൂന്നാമതെത്തിയ തേജസ് ഷിര്‍സെ ഫൈനലിലേക്ക് മുന്നേറി. നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശും ഫൈനലിലേക്ക് യോഗ്യത നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ വിഭാഗത്തിലാണ് ഫൈനല്‍ യോഗ്യത.ഹീറ്റ്‌സില് സാജന്‍ രണ്ടാമതായി ഫിനിഷ് ചെയ്തു.1.58.59 സമയത്തിലാണ് ഫിനിഷ് ചെയ്തത്. എല്ലാ ഹീറ്റ്‌സും പരിഗണിക്കുമ്പോള്‍ ആറാമതാണ് സാജന്‍.ചൊവ്വാഴ്ച പുലര്‍ച്ചെ 1.44 നാണ് ഫൈനല്‍ പോരാട്ടം.അതേസമയം പുരുഷന്‍മാരുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഗുരീന്ദര്‍വീര്‍ സിങ് രണ്ടാമതെത്തി.10.39 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഗുരീന്ദര്‍വീര്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്.
ഹീറ്റ്‌സില്‍ ജമൈക്കയുടെ രോഹന്‍ വാട്‌സണ്‍ ഒന്നാമതെത്തി.എന്നാല്‍ താരത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനായില്ല.എല്ലാ ഹീറ്റ്‌സില്‍ നിന്നുമായി മികച്ച സമയം കണ്ടെത്തുന്ന പത്ത് താരങ്ങള്‍ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്.ബോക്സിംഗ് റിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ തകര്‍പ്പന്‍ ജയങ്ങളാണ് സ്വന്തമാക്കിയത്. 60 കിലോഗ്രാം വിഭാഗം: പ്രീ-ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ വില്യം ഹെവിറ്റിനെ 4-1 ന് പരാജയപ്പെടുത്തി സച്ചിന്‍ സിവാച്ച് മുന്നേറി. 80 കിലോഗ്രാം വിഭാഗം: ആന്റിഗ്വയുടെ സലാന്‍ ജാനിനെ 5-0 ന് ഏകപക്ഷീയമായി തകര്‍ത്ത് അങ്കുഷ് അടുത്ത റൗണ്ടിലേക്ക് കടന്നു. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ വനിതകളുടെ വോള്‍ട്ട് ഫൈനലില്‍ ഇന്ത്യയുടെ പ്രതിഷ്ഠ സാമന്ത ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പാരാ നീന്തലില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്ട്രോക്ക് എസ്ബി9 വിഭാഗത്തില്‍ സ്വതിക് പാട്ടീല്‍ ഫൈനലിലെത്തി. ഹീറ്റ്സില്‍ 1:15.85 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ആറാം സ്ഥാനക്കാരനായാണ് സ്വതിക് മുന്നേറിയത്.നിലവില്‍ ഒരു സ്വര്‍ണ്ണവും 3 വെള്ളിയും 1 വെങ്കലവുമുള്‍പ്പടെ 5 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.