ഇതാ ലോകകപ്പിലെ വണ്ടർകിഡ്
മെക്സികോ സിറ്റി: കാലിൽ തുന്നിപ്പിടിപ്പിച്ച പോലെ പന്തുമായി വിങ്ങുകളിലൂടെ കുതിച്ചുപായുന്ന കൗമാരക്കാരൻ. ഇടതും വലതുമായി പന്തിനെ ഡ്രിബിൾ ചെയ്ത് എതിർ ബോക്സിനുള്ളിലേക്ക് ആക്രമിച്ച് കയറി പൊടിമീശക്കാരൻ തൊടുക്കുന്ന ഷോട്ടുകൾ കണ്ട് അന്തം വിട്ടുനിൽക്കുകയാണ് യൂറോപ്യൻ ഫുട്ബാളിലെ വമ്പന്മാർ. ഇരു ചെവിയറിയാതെയാണ് ഈ വജ്രായുധത്തെ മെക്സികോ ലോകകപ്പിലേക്കായി കാത്തുവെച്ചത്. ആ രഹസ്യം ലോകമറിഞ്ഞുപോയല്ലോ എന്ന വെപ്രാളമുണ്ട് ക്ലബുകൾക്കെല്ലാം. 17ാം വയസ്സിൽ ലോകകപ്പിൽ അരങ്ങേറി, സാക്ഷാൽ പെലെയുടെ റെക്കോഡിനൊപ്പം ചരിത്ര പുസ്തകങ്ങളിലേക്ക് എഴുതിച്ചേർത്ത ഗിൽബർടോ മോറയാണ് ട്രാൻസ്ഫർ വാർത്തകളിൽ ഇപ്പോൾ…