25 കോടിയുടെ കള്ളപ്പണം ബിജെപി തൃശൂർ ഓഫിസിലെത്തിയത് അന്വേഷണം തുടങ്ങി
തൃശൂർ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് 25 കോടി രൂപയുടെ കള്ളപ്പണം ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫിസായ നമോ ഭവനിലേക്ക് എത്തിയെന്ന ആരോപണവുമായി മുൻ ഓഫിസ് സെക്രട്ടറി പി.അക്ഷയ്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിൽ 17 ചാക്കുകളിലായാണ് പണം എത്തിച്ചതെന്നും ഓഫിസിന്റെ രണ്ടാം നിലയിലും ചേറൂർ ഗാന്ധിനഗറിലെ ഒരു വീട്ടിലും ആണ് ഇവ സൂക്ഷിച്ചതെന്നും അക്ഷയ് വെളിപ്പെടുത്തി. എന്നാൽ, തന്റെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്ന് അക്ഷയ് പറഞ്ഞു. പണമെത്തിച്ച സമയത്ത്…