കൊച്ചി : പൃഥ്വിരാജ് വൈശാഖ് ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ ഖലീഫ’യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ എത്തുന്നു. ഇന്ന്് വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ‘നിലാവേ’ എന്ന ഗാനമാണ് പുറത്ത് വരിക. സിദ് ശ്രീറാം, മഖ്ബൂല്‍ മന്‍സൂര്‍, മുത്തു എന്നിവരാണ് ജേക്‌സ് ബിജോയ്‌ക്കൊപ്പം ഈ ഗാനത്തിന്റെ പിന്നണിയില്‍ ഉള്ളത്. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹന്‍ലാല്‍ നായകനായി എത്തും.