രണ്ട് ലക്ഷം മുടക്കി സൌണ്ട് പ്രൂഫ് മുറിപ്രതികൾ നടത്തിയത് മാസങ്ങൾ നീണ്ട ഗൂഢാലോചന
കിളിമാനൂർ ∙ വിവാഹത്തിന് വിസമ്മതിച്ചതിന് യുവതിയുടെ കുടുംബാംഗങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ നടത്തിയത് മാസങ്ങൾ നീണ്ട ഗൂഢാലോചനയെന്ന് പൊലീസ്. സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് ഇതിനായി തിരഞ്ഞെടുത്തത്. ആളൊഴിഞ്ഞ മേഖലയിൽ റബർ തോട്ടത്തിനു നടുവിലുള്ള വീട്ടിലേക്ക് ആളുകളുടെ ശ്രദ്ധ എത്തില്ലെന്ന് ഉറപ്പാക്കി. മർദന വിവരം പുറത്ത് അറിയാതിരിക്കാൻ വീടിനുള്ളിലെ ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി. ഇതിനായി ഏകദേശം 2 ലക്ഷം രൂപ ചെലവിട്ടെന്നാണ് പൊലീസിന്റെ നിഗമനം. റൂമിൽ നേരത്തേ സ്ഥാപിച്ച…