സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി, ജന്തർ മന്തറിൽ സംഘർഷം

ന്യൂഡൽഹി∙ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ സമരവേദിയിലെത്തിയ പൊലീസ് സംഘമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സമര വേദിയിൽ പൊലീസും സിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. നൂറുകണക്കിന് പൊലീസുകാരാണ് സമര വേദിയിലേക്ക് എത്തിയത്. പ്രവർത്തകർ തിരിച്ചു പോകണമെന്ന് പൊലീസ് അറിയിച്ചു.

തങ്ങളുടെ നടപടി ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ്. വാങ്ചുക്കിന്റെ ആരോഗ്യം മോശമായതുകൊണ്ടാണ് നടപടിയെന്നും പൊലീസ് തുടർച്ചയായി അനൗൺസ്മെന്റുകൾ നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സിജെപി നടത്തുന്ന പ്രതിഷേധ വേദിയിൽ കഴിഞ്ഞ 20 ദിവസമായി സോനം വാങ്ചുക്ക് നിരാഹാര സമരത്തിലാണ്.

ആരോഗ്യനില വഷളായതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കുന്നതിനിടെയാണ് പൊലീസ് നടപടി. സോനം വാങ്ചുക്കിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കാൻ രണ്ടുദിവസം മുൻപ് കോടതി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. ‘‘ഏത് പൗരന്റെയും ജീവൻ അമൂല്യമാണ്’’ എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *