കേരളത്തിലെ എയിംസ്: ആലപ്പുഴ ആദ്യപരിഗണനയിലെന്ന് സുരേഷ് ഗോപി

ചാലക്കുടി ∙ സംസ്ഥാനത്തിന് അനുവദിക്കുമെന്നു പ്രഖ്യാപിച്ച എയിംസ് മധ്യകേരളത്തിലെ കൊരട്ടിയിൽ സ്ഥാപിക്കണമെന്ന് നവീകരണം പൂർത്തിയാക്കിയ അമൃത് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പ്രഥമ പരിഗണന ആലപ്പുഴയ്ക്കായിരിക്കുമെന്ന് സുരേഷ് ഗോപി മറുപടി നൽകി. കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയിൽ നടന്നില്ലെങ്കിൽ തന്റെ മണ്ഡലമായ തൃശൂരിനായിരിക്കും അടുത്ത പരിഗണന നൽകുകയെന്നു കേന്ദ്ര മന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രി കെ.മുരളീധരൻ എയിംസ് സ്ഥാപിക്കാനായി കൊരട്ടി ഉൾപ്പെടെ 9 പ്രദേശങ്ങളുടെ പരിഗണനാപ്പട്ടിക നൽകിയിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ തന്റെ ലോക്സഭാമണ്ഡലത്തിലെ ഒരു സ്ഥലവും അതിലില്ല. തൃശൂർ മണ്ഡലത്തിലെ 7 എംഎൽഎമാരിൽ ഒരാൾ പോലും ഇതിനായി ആവശ്യമുന്നയിച്ചില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.  ചാലക്കുടി മണ്ഡലത്തിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ ഇവിടെ ബെന്നി ബഹനാൻ എംപിയും സനീഷ്കുമാർ ജോസഫും ഉണ്ട്.

അതിരപ്പിള്ളി ടൂറിസം മേഖലയുടെ വികസനത്തിന് പദ്ധതി നിർദേശം സംസ്ഥാന സർക്കാർ സമർപ്പിച്ചാൽ തുക അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി സ്റ്റേഷനെ അമൃത്‌ഭാരത് പദ്ധതിയിൽ ഉൾപെടുത്താൻ ഇവിടുത്തെ എംപി ബെന്നി ബഹനാൻ ശ്രമം നടത്തി. എന്നാൽ തന്റെ ലോകസഭാ മണ്ഡലത്തിൽ ഒറ്റ സ്റ്റേഷനെ പോലും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം നടപ്പാക്കിയില്ല.  ഇരിങ്ങാലക്കുട, പുതുക്കാട് സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപെടുത്തി വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *