പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം,അഞ്ജലി നായരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയിൽ

കണ്ണൂർ: പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ അഞ്ജലി മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ…

Read More

രണ്ട് ലക്ഷം മുടക്കി സൌണ്ട് പ്രൂഫ് മുറിപ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന

കിളിമാനൂർ ∙ വിവാഹത്തിന് വിസമ്മതിച്ചതിന് യുവതിയുടെ കുടുംബാംഗങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ നടത്തിയത് മാസങ്ങൾ നീണ്ട ഗൂഢാലോചനയെന്ന് പൊലീസ്. സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് ഇതിനായി തിരഞ്ഞെടുത്തത്. ആളൊഴിഞ്ഞ മേഖലയിൽ റബർ തോട്ടത്തിനു നടുവിലുള്ള വീട്ടിലേക്ക് ആളുകളുടെ ശ്രദ്ധ എത്തില്ലെന്ന് ഉറപ്പാക്കി. മർദന വിവരം പുറത്ത് അറിയാതിരിക്കാൻ വീടിനുള്ളിലെ ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി. ഇതിനായി ഏകദേശം 2 ലക്ഷം രൂപ ചെലവിട്ടെന്നാണ് പൊലീസിന്റെ നിഗമനം. റൂമിൽ നേരത്തേ സ്ഥാപിച്ച…

Read More

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റ്: രാജൻ ജോസഫ് റിമാൻഡിൽ

അടൂർ ∙ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അപമാനിച്ചതിന് അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിനെ കോടതി റിമാൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ശ്രീനാദേവി നൽകിയ പരാതിയെ തുടർന്നു കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ എറണാകുളത്തുനിന്ന് അടൂർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി അന്നു രാത്രി തന്നെ സമൂഹമാധ്യമങ്ങൾ വഴി വീണ്ടും ശ്രീനാദേവിക്കെതിരെ അധിക്ഷേപങ്ങൾ തുടർന്നു. ഇതുമായി…

Read More

കേരളത്തിലെ എയിംസ്: ആലപ്പുഴ ആദ്യപരിഗണനയിലെന്ന് സുരേഷ് ഗോപി

ചാലക്കുടി ∙ സംസ്ഥാനത്തിന് അനുവദിക്കുമെന്നു പ്രഖ്യാപിച്ച എയിംസ് മധ്യകേരളത്തിലെ കൊരട്ടിയിൽ സ്ഥാപിക്കണമെന്ന് നവീകരണം പൂർത്തിയാക്കിയ അമൃത് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പ്രഥമ പരിഗണന ആലപ്പുഴയ്ക്കായിരിക്കുമെന്ന് സുരേഷ് ഗോപി മറുപടി നൽകി. കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയിൽ നടന്നില്ലെങ്കിൽ തന്റെ മണ്ഡലമായ തൃശൂരിനായിരിക്കും അടുത്ത പരിഗണന നൽകുകയെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ.മുരളീധരൻ എയിംസ് സ്ഥാപിക്കാനായി കൊരട്ടി ഉൾപ്പെടെ…

Read More

ഓണം വാരാഘോഷം വിദേശസഞ്ചാരികളുടെ പങ്കാളിത്തത്തോടെ കൂടുതൽ ആകർഷകമാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്

സംസ്ഥാനത്തെ ഓണം വാരാഘോഷം വിദേശ വിനോദസഞ്ചാരികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ വിപുലവും ആകർഷകവുമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ കമ്മിറ്റികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകൾ മുൻകൂട്ടി ഹോട്ടലുകൾ വഴി വിതരണം ചെയ്യും. അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി ഓണം വാരാഘോഷത്തിന്റെ പ്രാധാന്യമെത്തിക്കുന്നതിനുള്ള പ്രചാരണം നടത്തും. കനകക്കുന്നിലെ ഫൂഡ് ഫെസ്റ്റിവൽ നഗരി കൂടുതൽ ആകർഷകമാക്കുമെന്നും മന്ത്രി…

Read More

കാണാതായ കുടുബം കർണാടകയിൽ

വാണിയംകുളം / എടക്കര ∙ കാണാതായ മൂന്നംഗ കുടുംബത്തെ 8 ദിവസത്തിനു ശേഷം കർണാടകയിലെ ചാമരാജ് നഗറിൽ കണ്ടെത്തി. വീടു വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്ന മൂവരും സുരക്ഷിതരാണ്. ഇവരെ പൊലീസ് ഇന്നു കോടതിയിൽ ഹാജരാക്കും. രണ്ടു സംഘമായി തിരിഞ്ഞു ഷൊർണൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണു നാടുവിട്ടു പോകാൻ കാരണമെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. മൂവരുടെയും മൊബൈൽ…

Read More

പുഴയിൽ അബോധാവസ്ഥയിൽ പെൺകുട്ടി, രക്ഷകനായി ബസ് ഡ്രൈവർ

കൊച്ചി ∙ നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടിയ പെൺകുട്ടിയെ സ്വന്തം ജീവൻ പണയം വച്ച് സ്വകാര്യ ബസ് ഡ്രൈവർ രക്ഷപ്പെടുത്തി. വടക്കൻ പറവൂർ മാഞ്ഞാലി പാലത്തിൽ നിന്നും പെരിയാറ്റിലേക്ക് ചാടിയ ഇരുപതുകാരിയായ വിദ്യാർഥിനിയെയാണ് പറവൂർ-അങ്കമാലി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ ചാലക്ക സ്വദേശി അജേഷ് (41) സാഹസികമായി രക്ഷപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് മറ്റാരും ചാടാൻ ധൈര്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് അജേഷ് രക്ഷകനായത്. ചെങ്ങമനാട് സ്വദേശിയാണ് പെൺകുട്ടി. ബസ് ഓടിച്ചു വരുന്നതിനിടയിൽ പാലത്തിന് സമീപം ആളുകൾ കൂടിനിൽക്കുന്നത്…

Read More

ഹോട്ടലിലെ ലിഫ്ടിൽ ശശി തരൂർ എംപി കുടുങ്ങി,​ ഒടുവിൽ പുറത്തിറക്കി

തിരുവനന്തപുരം : ശശി തരൂർ എം.പി തിരവനന്തപുരത്തെ ഹോട്ടലിലെ ലിഫ്ടിൽ കുടുങ്ങി. പി.എം.ജി ജംഗ്ഷനിലെ ഹോട്ടൽ പ്രശാന്തിലെ ലിഫ്ടിലാണ് തരൂ‌ർ കുടുങ്ങിയത്. വൈകിട്ട് ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.പി. ആറാംനിലയിലേക്ക് പോയപ്പോഴാണ് ലിഫ്ട് തകരാറിലായത്. 15 മിനിട്ടോളം തരൂർ ലിഫ്ടിൽ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലിഫ്ട് തുറന്ന് അദ്ദേഹത്തെ പുറത്തിറക്കുകയായിരുന്നു. അമിതഭാരം കാരണമാണ് ലിഫ്ട് തകരാറിലായതെന്നാണ് വിവരം.

Read More

ലോക്കപ്പിലുള്ള പ്രതികളെ മോചിപ്പിക്കണം’; മദ്യലഹരിയിൽ നെടുമങ്ങാട് സ്റ്റേഷനിൽ സിഐയുടെ പരാക്രമം

നെടുമങ്ങാട്: മദ്യലഹരിയിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സിഐയുടെ അതിക്രമം. രണ്ട് പ്രതികളെ ലോക്കപ്പിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം. അക്രമാസക്തനായ സിഐ യഹിയയെ പൊലീസുകാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.   നാലുപേരെ നെടുമങ്ങാട് പൊലീസ് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. ആരെയോ ആക്രമിക്കാൻ പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശേഷം നാലുപേരെയും നെടുമങ്ങാട് സ്റ്റേഷനിലെ ലോക്കപ്പിലിട്ടു.   കസ്റ്റഡിയിലെടുത്ത നാലുപേരിൽ രണ്ടുപേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെ യഹിയ നെടുമങ്ങാട് സ്റ്റേഷനിലെത്തി. യഹിയയുടെ ബന്ധുക്കളാണിവർ. മോചിപ്പിക്കാൻ…

Read More

വിദ്യാർത്ഥികൾക്ക് നേരെ ലോറി ഇടിച്ചുകയറി: ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

പാലക്കാട്: മുണ്ടൂരിൽ വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരണപ്പെട്ടത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് ചെറുപ്പുളശ്ശേരിക്ക് ആശുപത്രി മാലിന്യങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് വിദ്യാർത്ഥികൾക്കുനേരെ പാഞ്ഞുകയറിയത്.   ഒൻപതാം മൈലിനടുത്ത് വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ആയതിനാൽ നിസ്കാരത്തിന് പള്ളിയിൽ പോയിട്ടുവരികയായിരുന്ന യുവക്ഷേത്ര കോളേജിലെ നാല് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. റോഡിനോട് ചേർന്ന് നടന്നുപോകുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട…

Read More