കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്‌ടമായി; പൊന്മുടി ചുരത്തിൽ വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ മനസാന്നിദ്ധ്യത്തിൽ

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസാണ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ബസിനെ ഡ്രൈവർ സമയോചിതമായി ഇടപെട്ട് റോഡിന്റെ വശത്തുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവർ കാണിച്ച മനസാന്നിദ്ധ്യമാണ് താഴ്ചയിലേക്ക് ബസ് മറിയാതെ വൻ ദുരന്തം ഒഴിവാക്കിയത്. അപകട സമയം ബസ്സിൽ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കെഎസ്ആർടിസിയുടെ മറ്റൊരു ബസ് എത്തിച്ച്…

Read More

എം.വി.ഡി വാഹനം പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: പൊലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ സഞ്ചരിച്ച വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇൻഷ്വറൻസ് ഉണ്ടായിട്ടും ഇല്ലെന്നാരോപിച്ച് പൊലീസ് വാഹനത്തിന് 4,000 രൂപ പിഴയിട്ട നടപടിക്ക് പിന്നാലെയാണിത്.ഉത്രാളിക്കാവിന് സമീപം പൊലീസ് പെട്രോളിംഗിനിടെ വാഹനം തടഞ്ഞുനിറുത്തിയായിരുന്നു എം.വി.ഡിയുടെ നടപടി.പൊലീസ് വാഹനത്തെ വട്ടംവച്ച് തടഞ്ഞ കേസിൽ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന പരാതിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംഭവത്തിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ഒളിവിൽ പോയതായാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം…

Read More

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

കൊച്ചി: ലോഡ്‌ജ് മുറിയിൽ നിന്ന് എം.ഡി.എം.എയുമായി സിനിമാ പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എളംകുളത്ത് ലോഡ്ജ് മുറിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . ഇയലി നിന്ന് 5.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ലഹരി മരുന്നുമായി പിടിയിലായ ജിം ട്രെയിനർ കെവിൻ,​ സാദിഖ് എന്നിവരുമായി ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പിന്നിലുള്ള ലഹരി ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. കല്ലിങ്ങൽ എംഎസ്‌എംഎച്ച്‌എസിലെ അദ്ധ്യാപകനാണ് ഇയാൾ. ജുവനൈൽ ആക്‌ട് പ്രകാരം ബൽരാജിനെതിരെ നേരത്തേ കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഇന്നുതന്നെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബൽരാജ് കുട്ടിയെ തല്ലിയത്. ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ട് എഴുതുമ്പോൾ പിന്നിലൂടെ വന്ന അദ്ധ്യാപകൻ ചൂരലുകൊണ്ട് അടിക്കുകയായിരുന്നു. ശേഷം അടിയേറ്റ കൈകൊണ്ടുതന്നെ…

Read More

രണ്ട് മൂക്കുത്തിക്ക് വേണ്ടി വൃദ്ധയെ കൊന്നു, പ്രതി പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. അട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് (66) കൊല്ലപ്പെടുത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളായ ഉദയകുമാറിനെയും 17കാരനെയും കസ്റ്റഡിയിലെടുത്തത്. സരസമ്മാളിന്റെ അയൽവാസിയാണ് ഉദയകുമാർ. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. റോഡിലൂടെ പോകുകയായിരുന്ന സരസമ്മാളിനെ സാരി കാണിച്ചുതരാം എന്ന വ്യാജേനെയാണ് പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് മൂക്കുത്തി മോഷ്ടിക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ജൂൺ പത്ത് മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. തുടർന്ന് ജൂൺ 12ന്…

Read More

നെയ്യാറിൽ കാണാതായ അഭിഭാഷകൻ്റെ മൃതദേഹം കണ്ടെത്തി

നെയ്യാറ്റിൻകര: സുഹൃത്തുക്കളുമൊത്ത് നെയ്യാറിൽ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകൻ്റെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിൻകര തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ മകൻ കൃഷ്ണ ചന്ദ്രനെയാണ് (39) വെള്ളിയാഴ്ച രാവിലെ നെയ്യാറിലെ കുറവണി കടവിൽ കാണാതായത്. ആറിലെ കയത്തിൽ പെട്ട കൃഷ്ണചന്ദ്രൻ രക്ഷപ്പെടുവാൻ കഴിയാത്ത തരത്തിലുള്ള കടവിലെ ചുഴുയിൽ പെടുകയായിരുന്നു. നെയ്യാറ്റിൻകര പൊലീസും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ കടവിന് സമീപത്തെ മുളങ്കാടുകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു…

Read More

ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിട്ട രാഗേഷിനും മധുസൂദനനും അണികളുടെ പൊങ്കാല

കണ്ണൂർ: സിപിഎം നേതാക്കളുടെ ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിനുതാഴെ വിമർശനവുമായി അണികൾ കൂട്ടത്തോടെ. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെയും മുൻ എംഎൽഎ ടിഐ മധുസൂദനന്റെയും പോസ്റ്റുകൾക്ക് താഴെയാണ് കടുത്ത വിമർശനവും പരിഹാസവും നിറഞ്ഞ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. രക്തസാക്ഷിത്വ ഫണ്ട് തിരിമറി ആരോപണമാണ് കമന്റുകളിലെ മുഖ്യവിഷയം. വിമർശനം കടുത്തതോടെ കമന്റുകൾ ഒന്നടങ്കം നീക്കംചെയ്ത ടിഐ മധുസൂദനൻ കമന്റ് ബോക്സ് പൂട്ടുകയും ചെയ്തു. ‘ധനരാജിനെ വിറ്റ് കാശാക്കി, മധുസൂദനന്റെ എടിഎം മെഷീനാണ് ഈ പാവം സഖാവ്.ധനരാജിന്റെ ആത്മാവ് അവനുള്ള…

Read More

ശബരമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം, മകൻ ബ്രഹ്മദത്തനെ നിയമിക്കണം’; ദേവസ്വം ബോർഡിന് കത്തുമായി കണ്ഠരര് രാജീവരര്

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചൊന്നും കത്തിൽ വിശദീകരിക്കുന്നില്ല. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയിൽ കാർമികത്വം വഹിക്കേണ്ടത്. എന്നാൽ അതിന് പകരം തന്റെ മകൻ ബ്രഹ്മദത്തനെ താന്ത്രിക ചുമതല നൽകണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദേവസ്വം ബോർഡ് ഇതുമായി ബന്ധപ്പെട്ട തീരുമാനം…

Read More

ദുരന്തത്തിനിരയായ നാലുപേരും ജോലിക്കുകയറിയത് രണ്ടുമാസംമുമ്പ്

കണ്ണൂർ: വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെയാണ് കണ്ണൂർ കൂടാളി കുംഭം റോഡിൽ നാലുപേരെ മരണം തട്ടിയെടുത്തത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്തീന്റെ മകൻ ഷാൻ ബംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തിയത്. ഇന്നും നാളെയുമായിട്ടാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ധരിക്കാനുള്ള പുത്തൻ വസ്ത്രങ്ങളും ഇവർ കരുതിയിരുന്നു.അപകടസ്ഥലത്ത് ഈ…

Read More

മത്സ്യക്കർഷക ദിനാചരണം

കോട്ടയം : ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. കോട്ടയം ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എം.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യകൃഷി മേഖലയിൽ മികവു പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗ്രേസി കരിമ്പന്നൂർ, നഗരസഭ കൗൺസിലർ ജോൺ വർഗീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോയ്‌സ് ഏബ്രഹാം, അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് റിട്ട….

Read More