നെയ്യാറ്റിൻകര: സുഹൃത്തുക്കളുമൊത്ത് നെയ്യാറിൽ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകൻ്റെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിൻകര തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ മകൻ കൃഷ്ണ ചന്ദ്രനെയാണ് (39) വെള്ളിയാഴ്ച രാവിലെ നെയ്യാറിലെ കുറവണി കടവിൽ കാണാതായത്. ആറിലെ കയത്തിൽ പെട്ട കൃഷ്ണചന്ദ്രൻ രക്ഷപ്പെടുവാൻ കഴിയാത്ത തരത്തിലുള്ള കടവിലെ ചുഴുയിൽ പെടുകയായിരുന്നു. നെയ്യാറ്റിൻകര പൊലീസും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ കടവിന് സമീപത്തെ മുളങ്കാടുകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഭാര്യ: വിജയ. മകൾ: കല്യാണി.