കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

കൊച്ചി: ലോഡ്‌ജ് മുറിയിൽ നിന്ന് എം.ഡി.എം.എയുമായി സിനിമാ പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എളംകുളത്ത് ലോഡ്ജ് മുറിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . ഇയലി നിന്ന് 5.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ലഹരി മരുന്നുമായി പിടിയിലായ ജിം ട്രെയിനർ കെവിൻ,​ സാദിഖ് എന്നിവരുമായി ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പിന്നിലുള്ള ലഹരി ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *