എം.വി.ഡി വാഹനം പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: പൊലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ സഞ്ചരിച്ച വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇൻഷ്വറൻസ് ഉണ്ടായിട്ടും ഇല്ലെന്നാരോപിച്ച് പൊലീസ് വാഹനത്തിന് 4,000 രൂപ പിഴയിട്ട നടപടിക്ക് പിന്നാലെയാണിത്.ഉത്രാളിക്കാവിന് സമീപം പൊലീസ് പെട്രോളിംഗിനിടെ വാഹനം തടഞ്ഞുനിറുത്തിയായിരുന്നു എം.വി.ഡിയുടെ നടപടി.പൊലീസ് വാഹനത്തെ വട്ടംവച്ച് തടഞ്ഞ കേസിൽ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന പരാതിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സംഭവത്തിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ഒളിവിൽ പോയതായാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *