ഡി.വൈ.എഫ്.ഐ സെമിനാർ

കൊടിയത്തൂർ: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളന പ്രചരണാർത്ഥം കൊടിയത്തൂർ മേഖല കമ്മിറ്റി മാദ്ധ്യമങ്ങളും വർത്തമാന രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . ചുള്ളിക്കാപറമ്പിൽ നടന്ന സെമിനാർ ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. മേഖലാ സംഘാടക സമിതി ചെയർമാൻ ലാലു പ്രസാദ് അദ്ധ്യക്ഷനായി. മുക്കം നഗരസഭ ചെയർപേഴ്സൺ ചാന്ദ്നി വിനോദ്, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം അരുൺ ഇ, ജാഫർ ശരീഫ് എ.പി, എ.കെ രനിൽരാജ് , അജയ് ഫ്രാൻസി, ഇ. രമേഷ് ബാബു, നാസർ കൊളായി,…

Read More

എം.എൻ കാരശ്ശേരിയുടെ വീട്ടിൽ മന്ത്രിയുടെ സൗഹൃദസന്ദർശനം

മുക്കം: വിദ്യാർത്ഥികൾക്ക് കൃഷിപാഠം പകർന്നു നൽകാനും കാർഷികരംഗത്തുള്ളവരെ സഹായിക്കുന്നതിനും പാഠ്യ പദ്ധതിയിൽ അവസരമൊരുക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദീഖ്. ഇതുവഴി പുതിയ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരനും ഭാഷാ പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ കാരശ്ശേരിയുടെ വീട്ടിൽ സ്വകാര്യസന്ദർശനം നടത്തവേ നടന്ന സൗഹൃദ ചർച്ചയിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൃഷിമന്ത്രി കാരശ്ശേരിയുടെ വീട്ടിൽ സന്ദർശനം നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച മന്ത്രി കാർഷിക…

Read More

കാട്മൂടിയ താലൂക്ക് ആശ്വാസ കേന്ദ്രം പാമ്പുകലുടെ താവളമാകുന്നു

കൊയിലാണ്ടി: കാട്മൂടിയ താലൂക്ക് ആശ്വാസ കേന്ദ്രം ഇഴ‌ന്തുക്കളുടെ താവളമാകുന്നു. കൃത്യമായ പരിപാലനം നടക്കാത്തതിനാൽ കേന്ദ്രത്തിന്റെ ചുറ്റുപാടിലും മതിലിലുമായി കാട് മൂടിയിരിക്കുകയാണ്. ഇഴജന്തുക്കളെ സ്ഥിരമായി കാണാറുണ്ടെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുമ്പോൾ കുടുംബങ്ങളെ താല്ക്കാലികമായി മാറ്റി പാർപ്പിക്കാൻവേണ്ടിയാണ് എല്ലാ താലൂക്കുകളിലും ആശ്വാസ കേന്ദ്രങ്ങൾ നിർമ്മിച്ചത്. എന്നാൽ വർഷങ്ങളായി കെട്ടിടം ആരും ഉപയോഗിക്കാറില്ല. കോടതി, ട്രഷറി , ടാഫിക് പൊലീസ്‌ സ്റ്റേഷൻ എന്നിവയുള്ള വിശാലമായ കോമ്പൗണ്ടിലാണ് ആശ്വാസകേന്ദ്രമുള്ളത്. നിലവിൽ കെട്ടിടത്തിനുള്ളിൽ റവന്യു വകുപ്പിന്റെ ഫയലുകൾ ഉണ്ടെന്നാണ് അറിയാൻ…

Read More

തൈകൾ നട്ടു

പെരുവള്ളൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം ആചരിച്ച ബഷീർ ദിനത്തിന്റെ ഭാഗമായി ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്‌കൂൾ ക്യാമ്പസിൽ ചാമ്പയ്ക്ക തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. ഫുൾ ബ്രൈറ്റ് എക്സിക്യൂട്ടീവ് ബോർഡ് അംഗം പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഷമീം അദ്ധ്യക്ഷനായി. ഡോ.ജാബിർ ഹുദവി, ബഷീർ സിദ്ധീഖി, നവാസ്, ഷരീഫ് ജലാൽ റഹ്മാനി സംസാരിച്ചു. ബഷീറിന്റെ പരിസ്ഥിതി സംരക്ഷണ സന്ദേശം പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്‌കൂൾ, അൽബിർ…

Read More

പ്രിവിലേജ് കാർഡ് വിതരണം

കാളികാവ്: കാളികാവ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മെഡി കോപ് ലാബിന്റെ കീഴിൽ രോഗികൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. കിഡ്നി-കാൻസർ രോഗികൾക്ക് പ്രത്യേക ഇളവുകളും പരിഗണനയും നൽകുന്നതാണ് പദ്ധതി. ബാങ്ക് പ്രസിഡന്റ് കെ.പി.ഹൈദരലി ഉദ്ഘാടനം നിർവ്വഹിച്ചു. ഉമ്മർ പറമ്പാടൻ അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർമാർ, ഓഹരി ഉടമകൾ, ജീവനക്കാർ തുടങ്ങിയവർക്കും ലാബ് പരിശോധനക്ക് പ്രത്യേക പ്രിവിലേജ് കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി പി.ഉമ്മർ,ഡയറക്ടർമാരായ കെ.അബ്ദുൽ ഹമീദ്, എസ്.കെ.ശശികുമാർ, ഡയറക്ടർമാരായ എം.കെ.ഉമ്മർ, എസ്.കെ.ശശികുമാർ, മജീദ് പുക്കൂത്ത്, കെ.ഹൈദരലി മാടമ്പം,…

Read More

കൺവെൻഷൻ നടത്തി

കൊല്ലങ്കോട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ വടവന്നൂർ യൂണിറ്റ് കൺവെൻഷൻ എം.ജി.ആർ കല്യാണ മണ്ഡപത്തിൽ കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.ചന്ദ്രൻ, കെ.കൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.കലാധരൻ, രക്ഷാധികാരി എ.സി.അപ്പു, യൂണിറ്റ് സെക്രട്ടറി കെ.പി.മുരളീധരൻ, വൈസ് പ്രസിഡന്റ് പി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ മെമ്പർഷിപ്പ് വിഹിതം ബ്ലോക്ക് പ്രസിഡന്റ് കെ.വിജയൻ ഏറ്റുവാങ്ങി. ഐ ഫൗണ്ടേഷൻ കണ്ണ് പരിശോധനയ്ക്കുള്ള കാർഡ് വിതരണം…

Read More

മഴക്കുറവ്; ചുള്ളിയാർ ഡാം ജലനിരപ്പ് താഴ്ന്നു

കർഷകരും മത്സ്യത്തൊഴിലാളികളും ആശങ്കയിൽ  ചുള്ളിയാർ സംഭരണശേഷി 154.363 മീറ്റർ  നിലവിലെ ജലനിരപ്പ് 144.17 മീറ്റർ മുതലമട: കാലവർഷം ചതിച്ചതോടെ മുതലമട പഞ്ചായത്തിലെ പ്രധാന അണക്കെട്ടായ ചുള്ളിയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നത് കർഷകരെയും മത്സ്യത്തൊഴിലാളികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ചുള്ളിയാർ ഡാമിനെ ആശ്രയിച്ചാണ് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ, പട്ടഞ്ചേരി, പെരുമാട്ടി തുടങ്ങിയ പഞ്ചായത്തിലെ കർഷകർ കൃഷി ഇറക്കുന്നത്. അഞ്ചു ഡാമുകൾ ഉള്ള മുതലമടയിലെ മിക്ക ഡാമുകളും ഡെഡ് സ്റ്റോറേജിന് സമാനമാണ്. 154.363 മീറ്റർ സംഭരണശേഷിയുള്ള…

Read More

സീനിയർ ജേർണലിസ്റ്റ് യൂണിയൻ

തൃശൂർ: മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ മുടങ്ങിയ ഉത്സവബത്ത പുനഃസ്ഥാപിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള. കഴിഞ്ഞ സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 1500രൂപയുടെ വർദ്ധനവ് കുടിശിക സഹിതം അടിയന്തരമായി നൽകണമെന്നും പെൻഷൻ കുടിശിക തീർക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. തൃശൂർ പ്രസ്‌ക്ലബ്ബിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ അദ്ധ്യക്ഷനായി. ശതാഭിഷിക്തനായ യൂണിയൻ പ്രസിഡന്റ് എസ്.ആർ.ശക്തിധരനെ രാജൻ പല്ലൻ എം.എൽ.എ പൊന്നാട ചാർത്തി ആദരിച്ചു. പ്രസിഡന്റ് എം.ബി.ബാബു,​യൂണിയൻ ജനറൽ സെക്രട്ടറി വി.ആർ.രാജ്മോഹൻ,​ട്രഷറർ എം.ടി.ഉദയകുമാർ,​ജില്ലാ…

Read More

പ്രതിഷേധ സംഗമം

തൃശൂർ: അതിരൂപതയെയും സഭാനേതൃത്വത്തെയും നഴ്സസ് സമരത്തിന്റെ പേരിൽ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് ബസിലിക്ക ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. അഡ്വ.ബിജു കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. ബസിലിക്ക ഡയറക്ടർ ഫാ.തോമസ് കാക്കശേരി അദ്ധ്യക്ഷനായി. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോൺഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ.ജോബി കാക്കശേരി, ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ജാക്‌സൺ, ജോർജ് അലക്‌സ്, ഉജ്വല ബിജു, ഷാനു ജോർജ് എന്നിവരും യോഗത്തിൽ സംസാരിച്ചു. അടുത്ത ഞായറാഴ്ച തൃശൂർ…

Read More

രണ്ടാഴ്ചയ്ക്കിടെ നിറുത്തിയത് 100ഓളം ബസുകൾ

തൃശൂർ: ഡീസൽ വിലവർദ്ധനവും പ്രിയദർശിനി സൗജന്യയാത്രയും കാരണം ജില്ലയിലെ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ നൂറോളം ബസ് സർവീസുകളാണ് നിറുത്തിവച്ചത്. ഇതോടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 1300ൽ നിന്ന് 1200ആയി കുറഞ്ഞു. ഞായറാഴ്ചകളിൽ മിക്ക റൂട്ടുകളിലും സർവീസുകൾ പൂർണമായും മുടങ്ങുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. നഷ്ടം കാരണമാണ് ഞായറാഴ്ചകളിൽ സർവീസ് നടത്താത്തതെന്നാണ് ബസുടമകളുടെ വാദം. നിലവിൽ ലാഭകരമായ ട്രിപ്പുകൾ മാത്രമാണ് പലരും ഓടിക്കുന്നത്. 6ട്രിപ്പുകൾ ഉണ്ടായിരുന്ന പല ബസുകളും സർവീസ് നാലായും,4 ട്രിപ്പുകൾ…

Read More