പെരുവള്ളൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം ആചരിച്ച ബഷീർ ദിനത്തിന്റെ ഭാഗമായി ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്‌കൂൾ ക്യാമ്പസിൽ ചാമ്പയ്ക്ക തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. ഫുൾ ബ്രൈറ്റ് എക്സിക്യൂട്ടീവ് ബോർഡ് അംഗം പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഷമീം അദ്ധ്യക്ഷനായി. ഡോ.ജാബിർ ഹുദവി, ബഷീർ സിദ്ധീഖി, നവാസ്, ഷരീഫ് ജലാൽ റഹ്മാനി സംസാരിച്ചു. ബഷീറിന്റെ പരിസ്ഥിതി സംരക്ഷണ സന്ദേശം പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്‌കൂൾ, അൽബിർ സ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
തൈകൾ നട്ടു