പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം, അർജന്റീനയെ കേരളത്തിലെത്തിക്കാൻ ശ്രമിച്ചത് എല്ലാനടപടിക്രമങ്ങളും പാലിച്ച്’

മലപ്പുറം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിൽ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാനടപടിക്രമങ്ങളും പാലിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.   അർജന്റീന ടീമിന്റെ സന്ദർശനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹർലാൽ…

Read More

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, അപകടമുണ്ടായത് ഇന്നലെ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നുവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ പ്രവീണിന്റെ (തോമസ്, 42) മൃതദേഹമാണ് കണ്ടുകിട്ടിയത്. രാവിലെ മത്സ്യബന്ധനത്തിനുപോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഓഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. വള്ളം ഒതുക്കിയിട്ടിരുന്ന സമയത്തായിരുന്നു അപകടം. പ്രവീണായിരുന്നു വള്ളം ഓടിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതേസമയം, കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള…

Read More

കർക്കടക വാവ്: ആലുവയിൽ ഗതാഗത നിയന്ത്രണം

കൊച്ചി∙ കർക്കടക വാവിനോടനുബന്ധിച്ച് 12ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊലീസ് സുരക്ഷയും ശക്തമാക്കി. കെഎസ്ആർടിസിയും കൊച്ചി മെട്രോയും അധിക സർവീസ് നടത്തും. 12ന് വെളുപ്പിന് ഒരു മണി മുതൽ 12ന് പകൽ 2 വരെ ആലുവ ടൗണിലും പരിസരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. (വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ്…

Read More

പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹത

കൊല്ലം: പരവൂരിൽ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. 96കാരിയായ തങ്കമ്മയും മകൻ ശിവദാസനുമാണ് (70) മരിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വാതിൽ ഉള്ളിൽനിന്ന് പൂട്ടിയിരുന്നതായാണ് വിവരം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ അണച്ചപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അരുവിപ്പുറം കൊടിതൂക്കിമലയിൽ സത്‌സംഗം

തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി ശ്രീനാരായണഗുരു തീർത്ഥാടന പഠന കേന്ദ്രം,വിജ്ഞാന സരിണി,ശ്രീനാരായണഗുരുതൃപ്പാദ ചാരിറ്റബിൽ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിമാസ സത്സംഗം നഗരസഭാ വൈസ് ചെയ‌‌ർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം കൊടിതൂക്കിമലയിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ.പി.ജെയിൻ അദ്ധ്യക്ഷത വഹിച്ചു. ശില്പി മണികണ്ഠൻ മണലൂ‌‌രിനെ പ്രശസ്തി പത്രം നൽകി ആദരിച്ചു. മലയാലപ്പുഴ സുധൻ രചിച്ച കർക്കടക വാവുബലി അനുഷ്ടാനവും പൊരുളും എന്ന പുസ്തകം കല്ലൂ‌ർ ഈശ്വരൻ പോറ്റിക്ക് നൽകി കെ.കെ.ഷിബു പ്രകാശനം…

Read More

അർജുൻ ആയങ്കി അറസ്റ്റിൽ, പൊലീസ് പിടികൂടിയത് കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്

കണ്ണൂർ : പൊലീസിനെ നിരന്തരം വെല്ലുവിളിച്ച് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. രണ്ടുദിവസം നീണ്ട തെരച്ചിലിന് ഒടുവിൽ കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്നു അർജുൻ. പൊലീസ് എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഉണ്ടായിരുന്നു. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റും. കോതമംഗലത്തിന് സമീപമുള്ള റിസോർട്ടിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി…

Read More

9 കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ, ഒന്നിപ്പിച്ച് കാലവര്‍ഷം

തയ്യേനി (കാസർകോട്) ∙ കൊച്ചുപിണക്കങ്ങളുടെയും അസ്വാരസ്യങ്ങളുടെയും പേരിൽ ദീർഘകാലമായി വെവ്വേറെ താമസിച്ചുവരുന്ന വൃദ്ധദമ്പതികൾ ദുരിതാശ്വാസ ക്യാംപിൽവച്ച് വീണ്ടും കണ്ടുമുട്ടി. എന്നാൽ അവിടെ വച്ചും പരസ്പരം സംസാരിക്കാൻ വിസമ്മതിച്ചു നിന്ന ഇരുവരെയും നിയമ സേവന അതോറിറ്റി പ്രവർത്തകരും പൊതുപ്രവർത്തകരും ചേർന്ന് ഒരുമിപ്പിച്ചു. തയ്യേനി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഈ ഒത്തുചേരൽ.തയ്യേനി വായിക്കാനം മലമുകളിലെ താമസക്കാരായ 80 വയസ്സു പിന്നിട്ട തറയിൽ ജോർജും ഭാര്യ മേരി ജോർജുമാണ് 9 വർഷം മുൻപ് വേറിട്ടു താമസിക്കാൻ തുടങ്ങിയത്. 1942ലായിരുന്നു ഇവരുടെ…

Read More

വയനാട് പുത്തുമല ദുരന്തത്തിന് ഏഴ് വർഷം; ഉരുൾപൊട്ടൽ പ്രദേശത്ത് ഇപ്പോഴുമുണ്ട് 3 കുടുംബങ്ങൾ

കൽപറ്റ∙ മേപ്പാടി പുത്തുമലയിലുള്ള 17 ജീവിതങ്ങൾ ഉരുളെടുത്തിട്ട് ഏഴ് വർഷം. 2019 ഓഗസ്റ്റ് 8 വൈകിട്ടായിരുന്നു ദുരന്തം. പച്ചക്കാട് മലയുടെ ഒരു ഭാഗം തകർന്നു താഴേക്കു പതിച്ചു. ‌5 പേരെ ഇന്നും കണ്ടെത്തിയിട്ടില്ല. ദുരന്തസമയത്തു പലരും ബന്ധുവീടുകളിലേക്കും ക്യാംപിലേക്കും മറ്റും മാറി താമസിച്ചതു കൊണ്ടു മാത്രമാണു മരണസംഖ്യ കുറഞ്ഞതെന്നു ദുരന്തബാധിതർ ഇപ്പോഴും പറയും. ദുരന്തനിവാരണ അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ ദിവസങ്ങളോളം നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു പിന്നീട്. കനത്ത മഴയൊടോപ്പം കുതിച്ചെത്തിയ മലവെള്ളത്തോടൊപ്പം പാറക്കൂട്ടങ്ങളും…

Read More

വേങ്ങര – മലപ്പുറം റൂട്ട്: ഗതാഗത നിയന്ത്രണം 14 വരെ തുടരും

മലപ്പുറം ∙ എടായിപ്പാലത്തെ മണ്ണിടിച്ചിലിനെ തുടർന്ന് വേങ്ങര – മലപ്പുറം റൂട്ടിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരും. റെഡ്, ഓറഞ്ച് മുന്നറിയിപ്പുള്ള ദിവസങ്ങളിൽ 24 മണിക്കൂറും മറ്റു ദിവസങ്ങളിൽ രാത്രി 7 മുതൽ രാവിലെ 6 വരെയും യാത്രാനിരോധനം ഏർപ്പെടുത്തിയതായി കലക്ടർ വിനയ് ഗോയൽ അറിയിച്ചു. ശക്തമായ മഴയുണ്ടാകുമ്പോൾ സ്ഥലത്ത് വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഉള്ള സാഹചര്യത്തിലാണ് 14 വരെ നിയന്ത്രണം തുടരാൻ തീരുമാനിച്ചത്. എടായിപ്പാലം മുതൽ കാരാത്തോട് സ്‌ട്രെയ്റ്റ്പാത്ത് സ്‌കൂൾ ജംക്‌ഷൻ…

Read More

സഹസ്ര’യ്ക്ക് പിന്നാലെ ‘സഹസ്രിക’; അമ്മത്തൊട്ടിലിൽ ആയിരത്തി ഒന്നാമത്തെ കുരുന്ന്

കോഴിക്കോട് ∙ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടി എത്തി. ഇതോടെ സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1001 ആയി. 2002 ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരം കുട്ടികളുടെ എണ്ണം തികച്ച് ‘സഹസ്ര’ എന്ന കുഞ്ഞ് എത്തിയതിനു പിന്നാലെയാണ് കോഴിക്കോട്ട് ഈ ആഴ്ച തന്നെ പുതിയ അതിഥിയെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ എത്തുന്ന പതിനൊന്നാമത്തെ കുഞ്ഞാണിത്. ശനിയാഴ്ച…

Read More