മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: സിപിഎം മുതിർന്ന നേതാവും മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ സിപിഎമ്മിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1960കളിൽ തന്നെ പാർട്ടി പ്രവർത്തനരംഗത്ത് സജീവമായ ബേബി ജോൺ, തൃശൂർ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സിഐടിയുവിലും സജീവമായിരുന്ന ബേബി ജോൺ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. പിന്നീട് സംസ്ഥാന…

Read More

ഞായറാഴ്‌ച ഗുരുവായൂരിൽ 443 വിവാഹങ്ങൾ

ഗുരുവായൂർ : ചിങ്ങമാസത്തിലെ അവസാന ഞായറാഴ്‌ചയായ നാളെ ( സെപ്റ്റംബർ 13 ) ന് ഗുരുവായൂരിൽ ശീട്ടാക്കിയത് 443 വിവാഹങ്ങൾ. സ്പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാൽ ഇനിയും വിവാഹങ്ങൾ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ്, അഡ്‌മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ അഭ്യർത്ഥിച്ചു. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ…

Read More

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പില്‍ സഫര്‍നാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കല്‍ ചെറുകാവില്‍ എന്ന സ്ഥലത്ത് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂരിലെ സുഹൃത്തിന്റെ ഫോണില്‍ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവില്‍ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്. മറ്റുവ്യാപാരികള്‍ വില്‍ക്കാനേല്‍പ്പിച്ച സ്വര്‍ണവുമായിട്ടാണ് ജൂലായ് 28-ന് ഇയാള്‍ കടന്നുകളഞ്ഞത്. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആസൂത്രിതമായി…

Read More

കൊച്ചിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

കൊച്ചി: എറണാകുളം എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എടവനക്കാട് അണിയൽ മാർക്കറ്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിനി ബിന്ദു (50) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഭർത്താവ് സജീവൻ ജോലി ആവശ്യങ്ങൾക്കായി പുറത്തുപോയതിനെ തുടർന്ന് ബിന്ദു രാത്രി ഉറങ്ങാനായി സമീപത്തെ അയൽവീട്ടിലേക്ക് മാറിയിരുന്നു. ഇവിടെ വെച്ച് വീടിന് പുറത്തിറങ്ങിയ സമയത്താണ് ബിന്ദുവിന് പാമ്പ് കടിയേറ്റതെന്നാണ് വിവരം. കാലിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിന്ദു അയൽക്കാരോട് തനിക്കെന്തോ കടിയേറ്റതായി അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ…

Read More

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി. വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് മാറ്റി നിയമിച്ചത്. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കാര്‍ഷിക ഡയറക്ടര്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും ഡോ. രേണു രാജിനെയും മാറ്റി. മൂന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറായി സ്‌നേഹില്‍കുമാറിനെ നിയമിച്ചു. കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ ഇമ്പശേഖറിനെ നിയമിച്ചു. അരുണ്‍…

Read More

എംഡിഎംഎയുമായി കാസർകോട് യുവതിയും യുവാവും അറസ്റ്റിൽ

കാസർകോട്: വിദ്യാനഗറിൽ ഒരു ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫൈസൽ (34), തസ്ലീം ഫർസാന (24) എന്നിവരാണ് പിടിയിലായത്. വിദ്യാനഗർ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. എൻ.എച്ച് 66-ൽ ചെർക്കള നിർമ്മാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് സമീപം സബ് ഇൻസ്പെക്ടർ വിജയൻ മേലത്തും സംഘവും പരിശോധന നടത്തുന്നതിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാലിലേക്ക് പോവുകയായിരുന്ന കാർ പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് വാഹനം…

Read More

കൊല്ലത്ത് പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട്കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം. റെയിൽവേ സ്റ്റഷന്‍ പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോടും ഡെൽസൺ മോശമായ് പെരുമാറി. അവരെ ആക്രമിക്കാൻ…

Read More

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: അനുകുമാരി ജിഎസ്‌ടി സ്‌പെഷ്യൽ കമ്മീഷണറാകും, അഞ്ജു കെ എസ് തിരുവനന്തപുരം ജില്ലാ കളക്‌ടർ

തിരുവനന്തപുരം: മൂന്ന് ജില്ലകളിലെ കളക്‌ടർമാരടക്കം 36 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ചില ഉദ്യോഗസ്ഥർക്ക് അധികചുമതലയും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, വയനാട്. കാസർകോട് ജില്ലകളിലെ കളക്‌ടർമാരെ മാറ്റി. സുപ്രധാന വകുപ്പുകളിൽ ഡയറക്‌ടർമാർ, മിഷൻ തലവന്മാർ, പൊതുമേഖലാ സ്ഥാപനത്തിലെ എംഡിമാർ എന്നിവരടക്കമുള്ളവർക്കാണ് മാറ്റം. ഇതോടൊപ്പം അടുത്ത മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തെ ഏകോപനം ശക്തമാക്കാൻ ശബരിമല എഡിഎം തസ്‌തിക ഐഎഎസ് കേഡറിലേക്ക് ഉയർത്തി എക്‌സ് കേഡർ തസ്‌തികയും സൃഷ്‌ടിച്ച് പൊതുഭരണവകുപ്പ് ഉത്തരവായി. തിരുവനന്തപുരത്ത് കളക്‌ടറായി അഞ്ജു കെ എസിനെ നിയമിച്ച് ഉത്തരവായി. സംസ്ഥാന ഭാഗ്യക്കുറി…

Read More

വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി തർക്കം; പാലക്കാട് നഗരസഭയിൽ യുഡിഎഫ് – ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി

പാലക്കാട്: വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാർ തമ്മിൽ തർക്കം. കൗൺസിൽ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്‌ത വന്ദേമാതരം പൂർണമായി സ്‌പീക്കറിലൂടെ കേൾപ്പിച്ചു. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി. ശേഷം വന്ദേമാതരം ആലപിച്ചതിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ, നഗരസഭ ചെയർമാൻ പി സ്‌മിതേഷ് അതിന് അനുവദിച്ചില്ല. തുടർന്നാണ് ബഹളം തുടങ്ങിയത്. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിഷേധം…

Read More

‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ സർക്കാര്‍ വേട്ടയാടുന്നു, കെഎസ്‌യു നിലവാരത്തിലേക്ക് കേരളാ പോലീസ് മാറി’: പി എസ് സഞ്ജീവ്

കണ്ണൂർ: എസ്എഫ്‌ഐ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സതീശന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ വേട്ടയാണ് നടക്കുന്നതെന്ന് പ്രതികരിച്ചാണ് സഞ്ജീവ് രംഗത്ത് വന്നത്. വിദ്യാര്‍ത്ഥി സമരത്തിനെതിരെ എസ്‌ഐടി രൂപീകരിക്കുക എന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സഞ്ജീവ് അഭിപ്രായപ്പെട്ടു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. സമരം ചെയ്യാന്‍ പാടില്ലെന്ന ഫാസിസ്റ്റ് നയം രൂപീകരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചമര്‍ത്തുന്നു. കെഎസ്‌യു നിലവാരത്തിലേക്ക് കേരള പൊലീസ് മാറിയെന്നും…

Read More