അളവില്‍ കവിഞ്ഞ മദ്യം വീട്ടില്‍ സൂക്ഷിച്ചു: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റു ചെയ്തു
കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടില്‍ അളവില്‍ കവിഞ്ഞ മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം കൊച്ചിയിലെ ഓഫീസില്‍ എത്തിയായിരുന്നു അറസറ്റ്. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരാള്‍ക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടില്‍ കണ്ടെത്തിയത്. 43 ലിറ്റര്‍ വിദേശമദ്യം, ഏഴ് ലിറ്റര്‍ വിദേശ വൈന്‍, 13 ലിറ്റര്‍ വീട്ടിലുണ്ടാക്കിയ വൈന്‍, കൂടാതെ മറ്റൊരു മുറിയില്‍ നിന്ന്…