ഞാൻ ഗാന്ധിജിയല്ല, മറ്റുള്ളവരെയും കൊല്ലും, എഴുതാൻ പറ്റുന്നത് എഴുതിക്കോ’; കോടതിയെ വെല്ലുവിളിച്ച് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയെ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ചെന്താമരയുടെ വെല്ലുവിളി. ‘ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും. എന്നെ തൂക്കിക്കൊന്നോളൂ’ – എന്നാണ് കോടതിയിൽ ചെന്താമര പറഞ്ഞത്. എഴുതാൻ പറ്റുന്നത് എഴുതിക്കോ, എന്റെ അവസ്ഥ നിങ്ങൾക്കുമുണ്ടാകും. അപ്പോൾ മനസിലാകുമെന്ന് ജഡ്‌ജിയോടും ഇയാൾ പറഞ്ഞു.   കേസിലെ വിസ്‌താരത്തിനിടെ സാക്ഷികളെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് സമയത്തും ഇതേ രീതിയിൽ…

Read More

സ്വച്ഛഭാരത് മിഷൻ: അയ്യന്തോളിൽ വാക്കത്തോൺ

തൃശൂർ: സ്വച്ഛഭാരത് മിഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഭാരത് പെട്രോളിയം കമ്പനിയും അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് വാക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ സ്‌ക്വയറിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ കൗൺസിലർ സാജൻ സി.ജോർജ് ഉദ്ഘാടനം ചെയ്തു. തൃശൂർ ടൗൺ വെസ്റ്റ് സബ് ഇൻസ്‌പെക്ടർ സെലിസ് ക്രിസ്ത്യൻ രാജ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വാക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് അഡ്വ.അജയകുമാർ, സെക്രട്ടറി ജയിംസ് മുട്ടിക്കൽ, ബി.പി.സി.എൽ.സെയിൽസ് ഓഫീസർ മധു മോഹൻ റാം, മാർക്കറ്റിംഗ് ഓഫീസർ…

Read More

ഫ്‌ളീ മാർക്കറ്റ് വന്നിട്ട് 4വർഷം; നടപ്പാത കൈയേറി കച്ചവടം

കാൽനടയാത്ര തട്ടിയും തടഞ്ഞും   തൃശൂർ:കാൽനടയാത്രക്കാരെ ദുരിതത്തിലാക്കി നടപ്പാത കൈയേറിയുള്ള കച്ചവടം. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക ലക്ഷ്യത്തോടെ കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതിയുടെ കാലത്ത് ശക്തൻ നഗറിൽ ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് തുടങ്ങിയെങ്കിലും അനധികൃത കച്ചവടം ഇപ്പോൾ പൊടിപൊടിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഒട്ടും സഞ്ചരിക്കാനാകാത്ത വിധമാണ് നടപ്പാതകളിലെ കൈയേറ്റം. വഴിവാണിഭക്കാരെ പുനരധിവസിപ്പിക്കാനായാണ് 200ലേറെ സ്റ്റാളുകളുമായി ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് 2022 ജൂലായ് 18ന് പ്രവർത്തനമാരംഭിച്ചത്. എന്നാൽ നാലുവർഷം പിന്നിടുമ്പോഴും കാൽനടയാത്രക്കാരുടെ യാത്ര തട്ടിയും തടഞ്ഞും തന്നെ. നടപ്പാതകളെല്ലാം കൈയേറിയതോടെ റോഡിലൂടെയും…

Read More

സി.പി.ഐ തൃശൂർ മണ്ഡലം ഏകദിന ക്യാമ്പ്

തൃശൂർ: ഫാസിസത്തെയും കോർപ്പറേറ്റ് വത്കരണത്തെയും അതിജീവിക്കാനുള്ള സമരായുധം പ്രത്യയശാസ്ത്ര അടിത്തറ ഉറപ്പിക്കലാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ്. സി.പി.ഐ തൃശൂർ മണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മനുഷ്യവിരുദ്ധതയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടവും പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി. ബാലചന്ദ്രൻ,മണ്ഡലം സെക്രട്ടറി അഡ്വ.കെ.ബി.സുമേഷ്, അസിസ്റ്റന്റ് സെക്രട്ടറി പി.ഗോപിദാസ് എന്നിവർ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.എസ്.ജയ,എ.ഐ.എസ്.എഫ് ദേശീയ കൗൺസിൽ അംഗം അലൻ പോൾ…

Read More

നിറയെ യാത്രക്കാരുമായി പ്രിയദർശിനി ബസ് വനത്തിൽ കുടുങ്ങി

പത്തനംതിട്ട : യാത്രക്കാരെ കുത്തിനിറച്ച് ഗവിക്ക് പോയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് രണ്ടുതവണ തകരാറായി വഴിയിൽ കുടുങ്ങി. മണിക്കൂറുകളോളം റോഡിൽ കിടന്ന ബസ് തകരാർ പരിഹരിച്ചശേഷം യാത്ര തുടർന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട സർവീസാണിത്. രാവി​ലെ 10ന് കക്കി​ കാറ്റാടി​ക്കുന്നി​ലും വൈകി​ട്ട് നാലി​ന് ഗവി​ക്ക് സമീപത്തുമാണ് എൻജിൻ തകരാറായി​ ബസ് നി​ന്നത്. ബസിൽ മെക്കാനിക്ക് ഉണ്ടായിരുന്നതിനാൽ തകരാർ പരിഹരിച്ച് യാത്ര തുടരാൻ കഴിഞ്ഞു. പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിക്കാൻ നേരം എൺപതു പേർ…

Read More

മഴയിലെ പൊലി​മയായി​ വാപ്പില വെള്ളച്ചാട്ടം

കോന്നി : ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലു​ള്ള വാപ്പില വെള്ളച്ചാട്ടം നുരഞ്ഞുപതഞ്ഞ് ഒഴുകുന്നത് മഴക്കാലത്തി​ന്റെ മനോഹാരി​യാകുകയാണ്. പച്ചപ്പുനിറഞ്ഞ റബർത്തോട്ടങ്ങൾക്കും മലനിരകൾക്കും ഇടയിലായുള്ള വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ, ചിറത്തിട്ട ജംഗ്ഷനിൽ നിന്ന് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റോഡിലൂടെയും കോന്നി തണ്ണിത്തോട് റോഡിലെ അതുമ്പുംകുളം ജംഗ്ഷനിൽ നിന്ന് റബർ എസ്റ്റേറ്റിലൂടെ യാത്രചെയ്തും വെള്ളച്ചാട്ടത്തിന് സമീപത്ത് എത്താം. പത്തനംതിട്ട ടൗണിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട്. മലയാലപ്പുഴയി​ലൂടെയാണ് പ്രധാനമായും ഇവിടേക്ക്…

Read More

കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുന്നു: പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട: കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളോട് വവേചനം കാണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയർമാൻ ഫാ.ദാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷതവഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാചെയർമാൻ പി.പി. ജോൺ ചുമതലയേറ്റു. എം.എൽ.എമാരായ അഡ്വ.അബിൻവർക്കി കോടിയാട്ട്, അഡ്വ. സി.വി.ശാന്തകുമാർ എന്നിവർക്ക് സ്വീകരണങ്ങൾ നൽകി. കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോർഡിനേറ്റർ അഡ്വ.ഷാജി കുളനട, കെ.പി.സി.സി നിർവാഹക സമിതിഅംഗം ജോർജ് മാമൻ കൊണ്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ…

Read More

ഡി.ശ്രീധരൻ ചരമവാർഷികം

കൊല്ലം: രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡ് തൊഴിൽ അവകാശങ്ങളെ ഇല്ലാതാക്കി യുവജനങ്ങളെ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിഷ്ണു മോഹൻ എം.എൽ.എ. ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ശ്രീധരന്റെ 30-ാമത് ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുഅണ്ടി തൊഴിലാളികൾക്കൊപ്പം നിന്ന് സമരം നടത്തിയ തൊഴിലാളി നേതാവായിരുന്നു ഡി.ശ്രീധരൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. മുതിർന്ന സഖാവ് പി.സദാനന്ദൻ അദ്ധ്യക്ഷനായി. കുരീപ്പുഴ ആർ.മോഹനൻ, അജിത്ത് കുമാർ, കൈപ്പുഴവി, റാംമോഹൻ, ഡി.എസ്.സുരേഷ്, അജിത് അനന്തഷ്ണൻ, ദിപാമണി, എൽ.ബിനാ കൃഷ്ണൻ, ആർ.സജീവ്കുമാർ, നജിം…

Read More

സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; യുട്യൂബർ അറസ്റ്റിൽ

അടൂർ: സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. മഞ്ചേരി കൂമംകുളം തൃക്കലങ്ങോട് പുള്ളൂർ വീട്ടിൽ രാജൻ ജോസഫിനെ (48) ആണ് അടൂർ പോലീസ് അറസ്റ്റ്‌ ചെയ്തത്. കൊച്ചിയിൽ നിന്നാണ് ഇയാളെ ശനിയാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്തത്. ജൂൺ നാലിനാണ് ശ്രീനാദേവിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.   സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. രാജൻ ജോസഫിനെതിരെ മറ്റ് പല പൊലീസ്…

Read More

മാൻഹോളിൽ ഒളിച്ചിരുന്നത് മൂന്ന് ദിവസം; യുവാവിനെ സാഹസികമായി പിടികൂടി

കൊല്ലം: മൂന്നു ദിവസമായി മാൻഹോളിൽ ഒളിച്ചിരുന്ന യുവാവിനെ സാഹസികമായി പിടികൂടി. മാനസിക വിഭ്രാന്തിയുള്ള ഉളിയകോവിൽ തുണ്ടിൽവീട്ടിൽ ഗിരീഷിനെ (46) ആണ് നാട്ടുകാരും ഫയർ ഫോർസും ചേർന്ന് മാൻഹോളിൽ നിന്നു പുറത്തിറക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ പുറത്തിറക്കാൻ കടപ്പാക്കട ഫയർഫോഴ്സ് ശ്രമിച്ചെങ്കിലും ഇയാൾ തയ്യാറായില്ല. പുറത്തിറക്കാനായി മാൻഹോളിലൂടെ ചെല്ലുന്നവരെ ആക്രമിക്കാൻ ശ്രമിച്ചത്തോടെയാണ് പുറത്തിറക്കുന്നത് നീണ്ടത്. ദിവസങ്ങൾക്കു മുൻപ് ഉളിയകോവിലിൽ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയിരുന്നു.വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷിച്ചെത്തും എന്ന് ഭയന്നാണ് ഇയാൾ…

Read More