സ്വച്ഛഭാരത് മിഷൻ: അയ്യന്തോളിൽ വാക്കത്തോൺ

തൃശൂർ: സ്വച്ഛഭാരത് മിഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഭാരത് പെട്രോളിയം കമ്പനിയും അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് വാക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ സ്‌ക്വയറിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ കൗൺസിലർ സാജൻ സി.ജോർജ് ഉദ്ഘാടനം ചെയ്തു. തൃശൂർ ടൗൺ വെസ്റ്റ് സബ് ഇൻസ്‌പെക്ടർ സെലിസ് ക്രിസ്ത്യൻ രാജ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വാക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് അഡ്വ.അജയകുമാർ, സെക്രട്ടറി ജയിംസ് മുട്ടിക്കൽ, ബി.പി.സി.എൽ.സെയിൽസ് ഓഫീസർ മധു മോഹൻ റാം, മാർക്കറ്റിംഗ് ഓഫീസർ ഡെന്നി ഡി. കോയിക്കര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *