ഓഫറുകളുടെ പെരുമഴ ഉണ്ടാകുമോ? ഫ്ലിപ്കാർട്ടിലൂടെ ഇനി ആഹാരവും വീട്ടിൽ എത്തും, സ്വിഗിക്കും സൊമാറ്റോയ്ക്കും പുതിയ എതിരാളി
ന്യൂഡൽഹി: സ്വിഗിക്കും സൊമാറ്റോയ്ക്കും പുറമെ ഫ്ലിപ്കാർട്ടും ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ ഫുഡ് ഡെലിവറി രംഗത്തേക്ക് തങ്ങൾ എത്തുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സേവനം ആരംഭിക്കുന്നതെന്നും ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണ വിതരണത്തിനായി പ്രത്യേകം ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിവലുള്ള ഇ-കൊമേഴ്സ് ആപ്പ് വഴിയും സേവനം ലഭ്യമാക്കും. ആദ്യം സർവീസ് തുടങ്ങുന്നത് എവിടെയാണെന്ന തീരുമാനം ഇതുവരെയും കമ്പനി പുറത്തുവിട്ടിട്ടില്ല. സർക്കാരിന്റെ…