തിരിച്ചടിച്ച് സൗദി സഖ്യസേന; യെമനിൽ ശക്തമായ വ്യോമാക്രമണം, ഹൂതി വിമതർക്ക് തിരിച്ചടി

റിയാദ്: ഹൂതി വിമതരുടെ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സൗദി സഖ്യസനേയുടെ വ്യോമാക്രമണം. യെമനിലെ മരിബ്, അൽ ജൗഫ്, തായിസ്, ഹുദൈദ എന്നിവിടങ്ങളിലായി മുപ്പതോളം തവണ വ്യോമാക്രമണം ഉണ്ടായതായി ഹൂതി വിമതസേന അറിയിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് സൗദി സഖ്യസേന ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കുട്ടികൾ അടക്കം 73 പൗരന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് തിരിച്ചടിയായാണ് സൗദി സഖ്യസേനയുടെ ആക്രമണം. അരാംകോ എണ്ണ കേന്ദ്രങ്ങളിലും ഖാമീസ്…

Read More

ഇറാൻ യുദ്ധം: അമേരിക്കൻ സേനക്ക് കനത്ത നഷ്ടം

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ 30 അമേരിക്കൻ സൈനികർക്ക് കൂടി പരിക്കേറ്റതായി പെന്റഗണിന്റെ കാഷ്വാലിറ്റി ഡാറ്റാബേസ് വെളിപ്പെടുത്തി. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 820 ആയി. യുദ്ധത്തിനിടെ ഇതുവരെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മാസങ്ങളായി തുടരുന്നതിനിടെ മേഖലയിൽ സൈനിക ഏറ്റുമുട്ടലുകൾ വീണ്ടും ശക്തമായിട്ടുണ്ട്. സെപ്റ്റംബർ 8ന് ഇറാൻ ജോർഡനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം മിസൈലുകളും ജോർഡൻ പ്രതിരോധ…

Read More

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വിഡിയോയും ഇറാൻ പുറത്തുവിട്ടു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന എംക്യു 9 ഡ്രോൺ വെടിവച്ചിട്ടതായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് അറിയിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു സർവേ നടത്തുന്നതിനിടെ തങ്ങളുടെ അന്തർവാഹിനി ഡ്രോൺ തകരാറിലായതായി യുഎസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ പിടിച്ചെടുത്തത് ഈ അന്തർവാഹിനി ആണോ എന്നു വ്യക്തമല്ല. തകരാറിലായ ഡ്രോൺ പഴയൊരു മോഡലാണെന്നും അത് തന്ത്രപ്രധാന…

Read More

ഹിന്ദു സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ ഒഴിപ്പിച്ചു; പ്രതിഷേധം, ഐഫൽ ടവർ അടച്ചിട്ടു

പാരീസ്: ഹിന്ദു മതസംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിയെന്നാരോപിച്ച് പ്രതിഷേധ സമരവുമായി പാരീസിലെ ഐഫൽ ടവർ ജീവനക്കാർ. ബോച്ചസൻവാസി അക്ഷര് പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്തയുടെ (ബിഎപിഎസ്) ഏകദേശം 100 പേരടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ച നടത്തിയ സ്വകാര്യ സന്ദർശനവുമായി ബന്ധപ്പെട്ടാണ് തർക്കം. പാരീസിലെ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായാണ് സംഘം ഫ്രാൻസിലെത്തിയത്. സ്ത്രീ ജീവനക്കാരെ മാറ്റിനിർത്തിയതിനെ ജീവനക്കാർ അപലപിച്ചു. പ്രതിനിധി സംഘം ഉള്ളപ്പോൾ ചില പ്രദേശങ്ങളിലൂടെ പോകുകയോ അവരെ മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് എല്ലാ സ്ത്രീ ജീവനക്കാർക്കും…

Read More

വാട്‌സ്ആപ്പിൽ അധിക്ഷേപവും ഭീഷണിയും: യുവതിക്ക് 15,000 ദിർഹം പിഴയും നെറ്റ്‌വർക്ക് വിലക്കും

അബൂദബി: വാട്‌സ്ആപ്പിലൂടെ യുവാവിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിക്ക് 15,000 ദിർഹം സാമ്പത്തിക പിഴയും മൂന്ന് മാസത്തേക്ക് ഇൻഫർമേഷൻ നെറ്റ്‌വർക്ക് വിലക്കും. അപമാനിക്കപ്പെട്ട യുവാവിന് 5,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബൂദബി ഫാമിലി, സിവിലിൻ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. നേരത്തെ ക്രിമിനൽ കോടതി വിധിച്ച 10,000 ദിർഹം പിഴക്ക്​ പുറമെയാണിത്. കൂടാതെ യുവതിയുടെ ഫോൺ നമ്പറും വാട്‌സ്ആപ്പ് അക്കൗണ്ടും റദ്ദാക്കാനും സിവിൽ കേസിന്‍റെ ചെലവുകൾ യുവതി വഹിക്കാനും കോടതി നിർദേശിച്ചു. സന്ദേശങ്ങൾ കാരണം…

Read More

സ്ത്രീകൾ കണ്ണിൽപ്പെട്ടാലും ദോഷം’: ഹൈന്ദവ സംഘടനയുടെ സന്ദർശനം, വനിത ജീവനക്കാരെ ഒഴിപ്പിച്ചു

പാരിസ്∙ ഹൈന്ദവ സംഘടനാ ജീവനക്കാരുടെ സന്ദർശനത്തെ തുടർന്ന് വനിതാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് ഐഫിൽ ടവർ താൽക്കാലികമായി അടച്ചു. ശനിയാഴ്ചയാണ് ബിഎപിഎസ് (ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ) സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേർ ഐഫിൽ ടവർ സന്ദർശിക്കാനായി എത്തിയത്. വനിതാ ജീവനക്കാർ ‘കാഴ്ചയിൽപ്പെടരുത്’ എന്ന സംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ഇവർ കടന്നു പോകുന്ന വഴിയിലുള്ള വനിതാ ജീവനക്കാരെ മാറ്റി അവിടെ പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. പാരിസിലെ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടാണു സംഘം എത്തിയത്….

Read More

ദുബായ് പൊലീസിൽ ഇനി എഐ റോബോട്ടുകളും; 36 ആർപിഎ റോബോട്ടുകളെ വിന്യസിച്ചു

ദുബായ് : വിവിധ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി എഐ റോബോട്ടുകളെ വിന്യസിച്ച് ദുബായ് പൊലീസ്. പൊലീസിങ്, പൊതുസേവന മേഖലകളിലായി 36 ആർപിഎ (റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ) റോബോട്ടുകളെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നതെന്ന് ദുബായ് പൊലീസ് അറിയിച്ചു. മനുഷ്യർ സാധാരണയായി നിർവഹിക്കുന്ന ആവർത്തന സ്വഭാവമുള്ള ജോലികൾ ഓട്ടോമേറ്റഡ് ബോട്ടുകൾ വഴി ചെയ്യുന്നതാണ് ആർപിഎ സംവിധാനം. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പതിവ് ജോലിഭാരം കുറയ്ക്കുന്നതിനും റോബോട്ടുകളുടെ വിന്യാസം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിലൂടെ പൊലീസ് സേനയ്ക്ക് കൂടുതൽ പ്രത്യേക ശ്രദ്ധ ആവശ്യമായ ജോലികളിൽ…

Read More

വീണ്ടും മുഴങ്ങി ഗന്ധർവ്വ നാദം,​ ഏറെനാളുകൾക്ക് ശേഷം കെ ജെ യേശുദാസ് പൊതുവേദിയിൽ

ഡാ​ല​സ്:​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​പൊ​തു​വേ​ദി​യി​ൽ​ ​തി​രി​ച്ചെ​ത്തി​ ​ഗാ​ന​ഗ​ന്ധ​ർ​വ​ൻ​ ​ഡോ.​ ​കെ.​ജെ.​യേ​ശു​ദാ​സ്.​ ​യു.​എ​സി​ലെ​ ​ഡാ​ല​സി​ൽ​ ​കേ​ര​ള​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഡാ​ല​സി​ന്റെ​ ​സു​വ​ർ​ണ​ ​ജൂ​ബി​ലി​-​ ​തി​രു​വോ​ണ​ ​ആ​ഘോ​ഷ​ ​വേ​ദി​യി​ലായിരുന്നു യേശുദാസിന്റെ ഗന്ധർവ്വ നാദം മുഴങ്ങിയത്. ​’​ജാ​തി​ഭേ​ദം​ ​മ​ത​ദ്വേ​ഷം​ ​ഏ​തു​മി​ല്ലാ​തെ​ ​സ​ർ​വ്വ​രും​ ​സോ​ദ​ര​ത്വേ​ന​ ​വാ​ഴു​ന്ന​ ​മാ​തൃ​കാ​ ​സ്ഥാ​ന​മാ​ണി​ത്”​ ​എ​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​വ​രി​ക​ൾ​ ​ആ​ല​പി​ച്ചാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​തു​ട​ർ​ന്ന് ​ആ​ല​പി​ച്ച​ ​’​കേ​ര​ളം​ ​കേ​ര​ളം​ ​കേ​ളി​കൊ​ട്ടു​യ​രു​ന്ന​ ​കേ​ര​ളം…​”​ ​എ​ന്ന​ ​ ഗാ​നം​ ​നി​റ​ഞ്ഞ​ ​കൈ​യ്യ​ടി​യോ​ടെ​ ​സ​ദ​സ് ​ഏ​റ്റെ​ടു​ത്തു.​ ​പ​രി​പാ​ടി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ച​തും​ ​യേ​ശു​ദാ​സാ​ണ്.​…

Read More

മയക്കുമരുന്ന് കേസ്: അവതാരക അടക്കം 12 പേർക്ക് വധശിക്ഷ

കയ്റോ: ഈജിപ്റ്റിൽ മയക്കുമരുന്ന് കേസിൽ ടെലിവിഷൻ അവതാരക സാറാ ഖലീഫ അടക്കം 12 പേർക്ക് വധശിക്ഷ വിധിച്ച് കോടതി. വില്പനയ്ക്കുള്ള മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്ത ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. നിയമവിരുദ്ധമായ തോക്കുകളും ആയുധങ്ങളും ഇവരുടെ പക്കൽ കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ‘മിഷൻ ഇംപോസിബിൾ’ എന്ന ടിവി പ്രോഗ്രാമിലൂടെയാണ് 39 വയസ്സുകാരിയായ സാറാ ഏറെ ശ്രദ്ധേയയായത്. തനിക്കെതിരെയുള്ള കുറ്റങ്ങൾ അവർ നിഷേധിച്ചിട്ടുണ്ട്. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാം. അധികൃതർ 750 കിലോഗ്രാമിലധികം മയക്കുമരുന്നും…

Read More

കൊന്നത് അതിക്രൂരമായി; ആനിന്റെയും അഞ്ജനയുടെയും മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിൽ

കോട്ടയം ∙ യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് െലയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്കു 12.30 മുതൽ 4 വരെയാണു പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഫ്യൂനറൽ ഹോമിലേക്ക് ഇന്നലെ മാറ്റി. വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇരു മൃതദേഹങ്ങളും ഫ്യൂനറൽ ഹോമിലേക്കു മാറ്റിയത്. അതേസമയം, കേസിൽ അറസ്റ്റിലായ കോട്ടയം…

Read More