ദുബായ് പൊലീസിൽ ഇനി എഐ റോബോട്ടുകളും; 36 ആർപിഎ റോബോട്ടുകളെ വിന്യസിച്ചു

ദുബായ് : വിവിധ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി എഐ റോബോട്ടുകളെ വിന്യസിച്ച് ദുബായ് പൊലീസ്. പൊലീസിങ്, പൊതുസേവന മേഖലകളിലായി 36 ആർപിഎ (റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ) റോബോട്ടുകളെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നതെന്ന് ദുബായ് പൊലീസ് അറിയിച്ചു.
മനുഷ്യർ സാധാരണയായി നിർവഹിക്കുന്ന ആവർത്തന സ്വഭാവമുള്ള ജോലികൾ ഓട്ടോമേറ്റഡ് ബോട്ടുകൾ വഴി ചെയ്യുന്നതാണ് ആർപിഎ സംവിധാനം. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പതിവ് ജോലിഭാരം കുറയ്ക്കുന്നതിനും റോബോട്ടുകളുടെ വിന്യാസം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിലൂടെ പൊലീസ് സേനയ്ക്ക് കൂടുതൽ പ്രത്യേക ശ്രദ്ധ ആവശ്യമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
ഈ വർഷം ഉയർന്ന ഡിജിറ്റൽ വിശ്വാസ്യത ദുബായ് പൊലീസ് രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. ദുബായ് പൊലീസിന്റെ പ്രധാന നേട്ടങ്ങളിലൊന്നായ സ്മാർട്ട് പൊലീസ് സ്റ്റേഷനുകളിലൂടെ സാങ്കേതികവിദ്യ ഇതിനകം തന്നെ പൊലീസ് സേവനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. താമസക്കാർക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *