ഡികെ ശിവകുമാറിന്റെ വസതിയിൽ കുടുംബസമേതം ആസിഫ് അലി

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഔദ്യോഗിക വസതിയിലെത്തി സകുടുംബം സന്ദർശനം നടത്തി നടൻ ആസിഫ് അലി. ഭാര്യ സമയും മക്കളും അടങ്ങുന്ന കുടുംബവുമൊത്താണ് ആസിഫ് ശിവകുമാറിന്റെ വീട്ടിലെത്തിയത്. കർണാടക മുഖ്യമന്ത്രി ഇവർക്കായി ഒരുക്കിയ പ്രത്യേക വിരുന്നിൽ പങ്കെടുത്ത ശേഷമാണ് ആസിഫും കുടുംബവും മടങ്ങിയത്.

ബംഗളൂരുവിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആസിഫ് അലി. ഇതിനിടയിലാണ് ഡികെ ശിവകുമാറിന്റെ പ്രത്യേക ക്ഷണ പ്രകാരം  താരം മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരു മലയാളികൾക്കൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തതിന്റെയും ഡികെ ശിവകുമാറുമായുള്ള കൂടിക്കാഴ്ചയുടെയും വിശേഷങ്ങൾ ശ്രദ്ധനേടുകയാണ്.ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ടിക്കി ടാക്ക’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വൻ താരനിരയും ആക്ഷൻ രംഗങ്ങളും കോർത്തിണക്കി ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ആരാധകരിൽ ഉയർത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *