നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം, അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കവുമായി എക്സൈസ്. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യമുണ്ടായിരുന്നുവെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. നെടുമ്പാശ്ശേരിയിലെ ബാറിൽ മാത്രം മദ്യപിക്കാൻ 4,396 രൂപ ചെലവഴിച്ചതായും വിവരമുണ്ട്. മൂന്ന് ബാറുകളിൽ കയറി തുടർച്ചയായി മദ്യപിച്ച ശേഷമാണ് സുഹൈൽ വാഹനമോടിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് എക്സൈസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *