കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടന് കൊച്ചിയില് ഉണ്ടാകുമെന്ന് ഉടമകളുടെ സംഘടനകള് അറിയിച്ചു. പ്രിയദര്ശിനി പദ്ധതിയിലൂടെയുളള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാര്ജ് വര്ധിപ്പിക്കുക, വിദ്യാര്ത്ഥികളുടെ കണ്സഷന് നിരക്ക് വര്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം.