സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു, കോട്ടയത്ത് രണ്ട് യുവതികൾ മരിച്ചു

കോട്ടയം: സ്കൂട്ടർ സ്വകാര്യ ബസിൽ ഇടിച്ച് രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവ്വുങ്കൽ താേമസിന്റെ മകൾ ആഷ്‌ലി(25), പാമ്പാടി മീനടം കടവുംഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപ(24) എന്നിവരാണ് മരിച്ചത്. കെകെ റോഡിൽ പാമ്പാടി പതിമൂന്നാം മൈലിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം.

പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസ്. സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിൽ ഇടിക്കുകയായിരുന്നു.ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിതവേഗതയിലായിരുന്നു എന്നും സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *