ചിന്നക്കനാലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വിനോദസഞ്ചാരത്തിനും വിലക്ക്

ഇടുക്കി: കാട്ടുകൊമ്പൻ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തിലെ ആറ് വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.

ചക്കക്കൊമ്പൻ ദൗത്യം നാളെ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി 12 മണി മുതൽ ചിന്നക്കനാലിൽ നിരോധനാജ്ഞ നിലവിൽ വരും. ആളുകൾ കൂട്ടംകൂടുന്നതിനും പൊതുഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദൗത്യത്തിന് മുന്നോടിയായി സിമന്റ് പാലത്തെ കുങ്കി ക്യാമ്പിൽ വനംവകുപ്പ് മോക് ഡ്രിൽ നടത്തി. ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വനംവകുപ്പ് അറിയിച്ചു.

അതേസമയം, തടാകക്കരയിൽ തുടരുന്ന ഒറ്റയാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വെറ്ററിനറി വിഭാഗം റിപ്പോർട്ട് നൽകി.

ദൗത്യത്തിന്റെ ഭാഗമായി നാളെ മുതൽ ചിന്നക്കനാലിൽ വിനോദസഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയർ എന്നിവയ്ക്കും വിലക്കുണ്ട്. ദൗത്യത്തിനായി വനംവകുപ്പ് പൂർണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *