- യുഡിഎഫ് സര്‍ക്കാറിലും വിവാദം
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പനയ്ക്ക് സാധ്യത തുറന്ന് ബജറ്റില്‍ നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരിലും വിവാദം. നികുതി ഘടന പരിഷ്‌കാരം എക്‌സൈസ് മന്ത്രി എം ലിജു മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിവരം. നയപരമായ മാറ്റമെങ്കില്‍ എക്‌സൈസ് വകുപ്പാണ് തയാറാക്കേണ്ടത്. ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നികുതി ഘടന പ്രഖ്യാപിച്ചത്.
കാര്‍ഷിക വിളകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നല്‍കിയ ഇളവിന്റെ മറവില്‍ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വില്‍പനയ്ക്ക് മദ്യ കമ്പനികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.