ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ ഇവിടെയുണ്ട്

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്ന് അറിയപ്പെടുന്നത് നീലഗിരി മൗണ്ടയിൻ റെയിൽവേ ആണ്.

മേട്ടുപ്പാളയം മുതൽ ഊട്ടി വരെ

മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള നീലഗിരി മൗണ്ടൻ റെയിൽവേ ആണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ. മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഈ ട്രെയിൻ ഏകദേശം അഞ്ച് മണിക്കൂർ എടുത്താണ് 46 കിലോമീറ്റർ യാത്ര പൂർത്തിയാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടാണ് ഇത്ര വേഗത കുറവ്

നീലഗിരി കുന്നുകളുടെ കുത്തനെയുള്ള ഭൂപ്രദേശങ്ങളിലൂടെയാണ് ഈ റെയിൽവേ കടന്നു പോകുന്നത്. അതുകൊണ്ടാണ് സാധാരണ പാസഞ്ചർ ട്രെയിനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിക്കുന്നത്.

പാതയിലെ കുത്തനെയുള്ള വളവുകളും കുത്തനെയുള്ള ചെരിവുകളും സുരക്ഷയ്ക്കായി രൂപകൽപന ചെയ്ത ഇടുങ്ങിയ പർവത ട്രാക്കുകൾ, കയറ്റം കയറാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു സവിശേഷ റാക്ക് – ആൻഡ് – പിനിയൻ സംവിധാനം, കുന്നിൻ പ്രദേശങ്ങളിലൂടെയുള്ള നിരവധി തുരങ്കങ്ങൾ, പാലങ്ങൾ, വളവുകൾ എന്നിവയെല്ലാം വേഗത കുറയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. സാവധാനത്തിലുള്ള യാത്ര പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര പൂർണമായി അനുഭവിക്കാൻ സഞ്ചാരികളെ അനുവദിക്കുന്നു.

യുനെസ്കോ ലോക പൈതൃക അനുഭവം

യുനെസ്കോയുടെ അംഗീകാരം ലഭിച്ച ‘ഇന്ത്യയിലെ പർവത റെയിലുകൾ’ എന്ന പൈതൃക പട്ടികയിൽ നീലഗിരി മൗണ്ടയിൻ റെയിൽവേയും ഉൾപ്പെട്ടിട്ടുണ്ട്. 1900കളുടെ തുടക്കത്തിൽ നിർമിച്ച ഈ റെയിൽവേ അതിന്റെ എൻജിനിയറിങ്, ചരിത്ര പ്രാധാന്യത്താൽ പ്രശസ്തമാണ്.

ഈ പാതയിൽ ഏകദേശം 16 തുരങ്കങ്ങൾ, 200ൽ അധികം വളവുകൾ, 250ൽ അധികം പാലങ്ങൾ, ഇടതുർന്ന വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിങ്ങനെ മനോഹരമായ നിരവധി കാഴ്ചകളാണ് ഈ യാത്രയിൽ ഓരോ സഞ്ചാരിക്കും കാണാൻ കഴിയുന്നത്. ഈ മനോഹരമായ പാതയും പൗരാണികതയും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *