യുട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു, അന്ത്യം ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ

മലപ്പുറം: പ്രമുഖ യുട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടാണ് അന്ത്യം. ഭിന്നശേഷിക്കാരനായ സ്വാലിഹിന്റെ യുട്യൂബ് വീഡിയോകൾ നിരവധി പേരാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിന് 263000 സബ്‌സ്ക്രൈബേഴ്‌സും ഉണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വളാഞ്ചേരിയിലെ ആശുപത്രിയിൽ സ്വാലിഹ് നേരിട്ടാണ് എത്തിയത്. ഉച്ചയോടെ അസുഖം കൂടിയതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. വലിയ സൗഹൃദ വലയത്തിനും ഉടമയായിയരുന്നു. ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് കരേക്കാട് സി.കെ. പാറ ജുമാ മസ്‌ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *