ഡോക്ടറേറ്റ് കച്ചവടം’: തലസ്ഥാനത്ത് ഇതിലേക്കായി പെട്ടിക്കട
തിരുവനന്തപുരം ∙ കേരളത്തിലെ പല പ്രമുഖർക്കും ഡോക്ടറേറ്റ് നൽകാൻ തലസ്ഥാനത്തിന് സമീപം പെട്ടിക്കട. ഒരു പ്രമുഖ സാമുദായിക സംഘടനയുടെ ബിനാമി പേരിൽ ആരംഭിച്ചിട്ടുള്ള ഒരു സംഘമാണ് ഇതിന് പിന്നിൽ പതിനയ്യായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വാങ്ങി ഹോണററി ഡോക്ടറേറ്റ് നൽകും. സർട്ടിഫിക്കറ്റും ട്രോഫിയുമാണ് ഇത്തരത്തിൽ നൽകുന്നത്. അടുത്തിടെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ഹാളെടുത്ത് 20 പേർക്ക് ഇത്തരത്തിൽ ഡോക്ടറേറ്റ് നൽകിയതിനെ കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ ഇതിന്മേൽ അന്വേഷണം ഉണ്ടായേക്കും. ഇതിന് സമാനമായി ഇതരസംസ്ഥാനങ്ങളിലെ…