യുകെ മലയാളി യുവതിക്ക് ‘അപൂർവ രോഗം’

പ്രസ്റ്റൺ (യുകെ)∙ ജീവന് ഭീഷണിയാകുന്ന രക്തസംബന്ധമായ അപൂർവ രോഗത്തിനെതിരെ പൊരുതുന്ന മലയാളി യുവതി സ്റ്റെം സെൽ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ (Aplastic Anaemia) ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിൻ (30) ആണ് അനുയോജ്യമായ ദാതാവിനായി കാത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്നുള്ള പരിശോധനയിലാണ് റഫിയക്ക് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. 2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തുടർന്ന് കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലുമായി നടത്തിയ അവധിക്കാല യാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധ ഏൽക്കുകയായിരുന്നു. യാത്ര…

Read More

വിമാനം പറത്തിയത് കഞ്ചാവിന്റെ ലഹരിയിൽ? പൈലറ്റിന്റെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്

ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലത്തിലും തെളിഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചതായി വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. പൈലറ്റ് ഉപയോഗിച്ച ലഹരി വസ്തു കഞ്ചാവാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ മാസം 4 ന് തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ 320…

Read More

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 50 ലക്ഷത്തിന്റെ സ്വർണ്ണം കാണാനില്ല: വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന വീട്ടമ്മയുടെ 50 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. 2003 ൽ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് വർഷങ്ങൾക്ക് ശേഷം ലോക്കർ തുറന്നപ്പോൾ കാണാതായത്. സംഭവത്തിൽ കാൺപൂർ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു. കാൺപൂർ സ്വദേശിനിയായ രശ്മി അറോറയും ഭർത്താവും ചേർന്ന് 2003 ഫെബ്രുവരി 26 നാണ് എസ്ബിടി ബാങ്കിൽ അക്കൗണ്ട് തുറന്നത്. തുടർന്ന് തങ്ങൾക്ക് അനുവദിച്ച 23-ാം…

Read More

ടെറസ് കൃഷിയില്‍ പച്ചക്കറികള്‍ക്ക് പന്തല്‍ ഇടാം

പല സുഹൃത്തുക്കളും പല തവണയായി ചോദിക്കുന്ന കാര്യം ആണ്, ടെറസ് കൃഷിയില്‍ പടരുന്ന പച്ചക്കറികള്‍ക്ക് എങ്ങിനെ പന്തല്‍ ഇട്ടു കൊടുക്കാം എന്ന്. പാവല്‍, പയര്‍, പടവലം , കോവല്‍ എന്നിവയ്ക്കാണ് സാദാരണയായി പന്തല്‍ ആവശ്യമുള്ളത്. വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ടെറസില്‍ പച്ചക്കറികള്‍ പടര്‍ന്നു കയറാന്‍ പന്തലുകള്‍ ഇട്ടു കൊടുക്കാം. മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണ് മാന്തി കാലുകള്‍ (കമ്പുകള്‍) നാട്ടാന്‍ സാധിക്കും, പക്ഷെ ടെറസില്‍ അത് സാധിക്കില്ലല്ലോ.  3 അടി വരെ നീളമുള്ള 1 മുതല്‍ 2 ഇഞ്ച്‌ കനമുള്ള…

Read More

അമിത പ്രോട്ടീൻ ആരോഗ്യത്തിന് നല്ലതല്ല

ഇന്ന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പതിവാണ്. ആരോഗ്യസംരക്ഷണത്തിന് പ്രോട്ടീൻ മികച്ചതാണെങ്കിലും അമിതമായാൽ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. 2024ൽ പ്രസിദ്ധീകരിച്ച ‘നേച്ചർ മെറ്റബോളിസം’ എന്ന പഠന റിപ്പോർട്ട് അനുസരിച്ച് അമിതമായ പ്രോട്ടീൻ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തി കഴിക്കുന്ന പ്രോട്ടീന്റെ അളവ്, അതിന്റെ ഉറവിടം (സസ്യങ്ങൾ, മൃഗങ്ങൾ), അവയുടെ നിലവിലെ ആരോഗ്യാവസ്ഥ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണെന്നാണ് വിദഗ്ധ‌ർ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും രോഗപ്രതിരോധ ശേഷിയ്ക്കും പ്രോട്ടീൻ അത്യാവശ്യമാണ്. എന്നാൽ കൊഴുപ്പും അന്നജവും…

Read More

കുഞ്ഞിൻ്റെ വളർച്ചയിൽ ഓരോ ഘട്ടത്തിലും വേണം ശ്രദ്ധ

ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണ് ജനനം മുതല്‍ ഒരു വയസ്സ് വരെയുള്ള കാലയളവ്. ഈ പ്രായത്തെയാണ് ശൈശവം (Infancy) എന്ന് വിളിക്കുന്നത്. ഈ സമയത്താണ് കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അതിനാല്‍ ഈ കാലഘട്ടത്തില്‍ ലഭിക്കുന്ന സ്‌നേഹവും പരിചരണവും സുരക്ഷിതത്വവും കുഞ്ഞിന്റെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.   1. കുഞ്ഞിന് സ്‌നേഹവും സുരക്ഷിതത്വവും നല്‍കുക കുഞ്ഞ് കരയുമ്പോള്‍ അതിനെ അവഗണിക്കാതെ സ്‌നേഹത്തോടെ ആശ്വസിപ്പിക്കുകയും ആവശ്യമായ…

Read More

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടി; വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ 23കാരൻ പിടിയിൽ

തൃശൂർ: ഓൺലൈൻ ഷെയ‌ർ ട്രേഡിംഗിന്റെ പേരിൽ ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. സയ്യിദിനെ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഇക്കണോമിക്‌ ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിംഗ് പരസ്യം കണ്ടാണ് പരാതിക്കാരൻ സയ്യിദ് സഫ്വാനെയും…

Read More

ഹെയ്ൽ മേരിയോടൊപ്പം കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രത്തിന് ഹെയ്ൽ മേരി എന്നു പേരിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ഹൃദ്യമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബനോടൊപ്പം ഒരു ബാലതാരം പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന ദൃശ്യം ശ്രദ്ധ നേടുന്നു. ഓഫീസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രം നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്നു. സുഹാസിനി മണിരത്നം നിർണായക…

Read More

തൃഷയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കും

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ നടി തൃഷയെ പരാമർശിച്ചുള്ള വിവാദ പ്രസ്താവനകൾ വീണ്ടും ചർച്ചയാകുന്നു. ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരമാർശത്തിന് പിന്നാലെ എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാറാണ് തൃഷയെ പരാമർശിച്ച് രംഗത്തെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എപ്പോഴാണെന്ന് കാത്തിരിക്കുകയാണ് തമിഴ്നാട് എന്നായിരുന്നു ഉദയകുമാറിന്റെ പരിഹാസ പരാമർശം. പാർട്ടി പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഓഗസ്റ്റ് എട്ടിന് തൂത്തുക്കുടിയിൽ എഐഎഡിഎംകെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഉദയകുമാർ ഇത്തരമൊരു…

Read More

പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം, അർജന്റീനയെ കേരളത്തിലെത്തിക്കാൻ ശ്രമിച്ചത് എല്ലാനടപടിക്രമങ്ങളും പാലിച്ച്’

മലപ്പുറം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിൽ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാനടപടിക്രമങ്ങളും പാലിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.   അർജന്റീന ടീമിന്റെ സന്ദർശനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹർലാൽ…

Read More