വയനാട്: സുൽത്താൻ ബത്തേരിയിൽ റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതി കോളനിയിലെ ബിനു – ചക്കി ദമ്പതികളുടെ മകൻ മനു ആണ് മരണപ്പെട്ടത്.റോഡരികിൽ ചോര വാർന്ന നിലയിൽ കണ്ടെത്തിയ മനുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർഥിയെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശം കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് പൊലിസ് അറിയിച്ചു.