മീന്‍ മോഷ്ടിച്ചതു ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം∙ മീന്‍ മോഷ്ടിച്ചതു ചോദ്യം ചെയ്തതിനു മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയും. നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. വലിയതുറ വേളാങ്കണ്ണി ജംക്ഷനു സമീപം വാട്ട്സ് റോഡ് ജലജ ഹൗസില്‍ ജോണ്‍സനെ (42) കൊലപ്പെടുത്തിയ കേസില്‍ വലിയതുറ ലൂര്‍ദ്ദ് മാതാ കുരിശ്ശടിക്ക് സമീപം പുന്നവിള സ്വദേശികളായ അജിത് എന്ന ദീപു, സ്റ്റെല്ലസ് എന്നിവരെയാണ് ശിക്ഷിച്ചത്. 2013 ജനുവരി 27 രാത്രി…