തൂഫാൻ തൂഫാൻ’ എപദ്ധതി വമ്പൻ വിജയം- രമേശ് ചെന്നിത്തല

ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഇന്ന് 100 ദിനം പൂർത്തിയാക്കുന്നു. തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഇതിനകം 10256 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 11085 പേര്‍ അറസ്റ്റിലായി. ഇതുവരെ 23527.153 ഗ്രാം എംഡിഎംഎയും 1223.838 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര തലത്തിലുള്ള ലഹരിക്കടത്തു സംഘങ്ങളെ പിടികൂടാൻ തൂഫാന്റെ ഭാഗമായി സാധിച്ചിട്ടുണ്ടെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ കർശന നടപടികൾ സ്വീകരിച്ചുകഴിഞ്ഞെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ലഹരിയുടെ വേരറുക്കാൻ കേന്ദ്രവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥ…

Read More

സ്ത്രീ വിരുദ്ധപ്രസ്താവനയ്ക്കെതിരെ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീ വിരുദ്ധപ്രസ്താവനയ്ക്കെതിരെ സ്വീകരിച്ച നിലപാടിൽത്തന്നെ താൻ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തന്നെ വിമർശിക്കാനും തനിക്കെതിരെ ലേഖനങ്ങളെഴുതാനും അവർക്കും അവകാശമുണ്ട്. ഇത് ജനാധിപത്യമാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല. തനെ വിമർശിക്കുന്നവർ തൻ്റെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. .വിമർശിക്കാനുള്ല മറ്റുള്ലവരുടെ അവകാശത്തേയോ അവർ ഉപയോഗിച്ച ഭാഷയേയോ തയ ചോദ്യംചെയ്യുന്നില്ല. താൻ എന്തെങ്കിലും നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ വിളിച്ചറിയിക്കും. കാര്യങ്ങൾ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞ സമൂഹമാദ്ധ്യമത്തിൽ നിന്നും…

Read More

നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം; ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കൊച്ചി∙ നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശിയായ വിഷ്ണു (32) ആണ് മരിച്ചത്. ചിത്രീകരണത്തിനായി വൈദ്യുതി ക്രമീകരണം നടത്തുമ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്. ഇന്ന് ആലുവയ്ക്കടുത്ത് ഇടയാറിൽ ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ആദ്യദിന ചിത്രീകരണമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്തായിരുന്നു അപകടം. ഉയർന്ന സ്ഥലത്ത് വച്ച് ലൈറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനിടയിലാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതോടെ വിഷ്ണു താഴേക്ക് വീഴുകയായിരുന്നു….

Read More

ഉച്ചഭക്ഷണം പ്ലസ് ടു വരെയാക്കും; പ്രഭാതഭക്ഷണം ഉൾപ്പെടുത്താൻ നടപടി

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും പ്രഭാതഭക്ഷണംകൂടി ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പി.എം പോഷൺ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഹയർ സെക്കൻഡറി തലത്തിലേക്ക് വിപുലീകരിക്കുന്നതിലൂടെ മുഴുവൻ സ്കൂൾ കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.ടെറ്റ് സംബന്ധിച്ച…

Read More

നടൻ മോഹൻലാലിന്റെ പേരിനൊപ്പമുള്ള ലഫ്. കേണൽ, ഡോക്ടർ പദവി നീക്കി; വാഹന രേഖകളിൽ ഇനി പേര് മാത്രം

കൊച്ചി: സൂപ്പർ താരം മോഹൻലാലിന്റെ വാഹന രജിസ്ട്രേഷൻ രേഖകളിൽ പേരിനൊപ്പമുണ്ടായിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികൾ ഒഴിവാക്കി. ആധാർ കാർഡിലെ അതേ പേരുതന്നെ ആർ.സി രേഖകളിലും വേണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ തിരുത്തൽ. KL 07 CU 2020 എന്ന ലിങ്കൺ കാറിന്റെ ആർ.സി ബുക്കിലാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയത്. വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി മോഹൻലാലിന്റെ ഏജന്റ് ആർ.ടി ഓഫിസിലെത്തിയപ്പോഴാണ് ആധാറിലെ പേരും ആർ.സി ബുക്കിലെ പേരും…

Read More

ഇഡി നൽകിയ പരാതി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം ∙ കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ് ഇ.ഡി ഡിജിപിക്ക് കത്ത് അയച്ചതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി. വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രിഇക്കാര്യത്തിൽ നിയമപരമായ പരിശോധന പൂർത്തിയാക്കി സർക്കാർ തീരുമാനമെടുക്കും. ഇതിൽ രാഷ്ട്രീയമില്ല. നിയമം മാത്രമാണ് നോക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ്…

Read More

ചേന്തി അനിലിനോട് വിരോധമില്ല, ക്ഷമിക്കുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം ∙ തന്നോട് മോശമായി പെരുമാറിയ കോൺഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറ‍ഞ്ഞു. ജയിലിൽനിന്ന് ഇറങ്ങിശേഷം അനിൽ ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്തു. അതിനാൽ ക്ഷമിച്ചിരിക്കുന്നു. അദ്ദേഹത്തോട് വിരോധമില്ല. രമ്യഹരിദാസ് എംഎൽഎയും നേതാക്കളും തമ്മിൽ കയ്യാങ്കളി ഉണ്ടായ വിഷയം പാർട്ടി പരിശോധിക്കുകയാണ്. പാർട്ടി കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ വീഴ്ച ഉണ്ടാകില്ല. കെപിസിസി പ്രസിഡന്റ് നടപടികൾ വിശദീകരിക്കും. ശബരിമല തീർഥാടനം സുഗമമാക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Read More

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തിട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്. കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെ…

Read More

സൈബർ തട്ടിപ്പ് കവർന്നത് 50 കോടി

കൊല്ലം∙ ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിലുമാണ് ജില്ലയിലെ സൈബർ തട്ടിപ്പുകളെന്ന് പൊലീസ്. ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകാർ കവർന്നത് ഏകദേശം 50 കോടി രൂപ. മൂവായിരത്തിൽ അധികം പരാതികളാണ് ഇക്കാലയളവിൽ ലഭിച്ചത്. ഇതിൽ 11 കോടി രൂപ പൊലീസ് തിരികെ പിടിച്ചു. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ സംസ്ഥാനത്താകെ മൂവായിരത്തിൽ അധികം വനിതകൾ ഇരകളായെന്ന് പൊലീസിന്റെ കണക്ക്. ഫോട്ടോകൾ മോർഫ് ചെയ്ത തട്ടിപ്പ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന്…

Read More

പോപ്കോണിന് ചെലവെത്ര?; ചെലവ് 25 മുതൽ 35 രൂപ വരെ, വിൽപന വില 100 മുതൽ 500 രൂപ വരെ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്കും കുടിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കിനും അമിതവില ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് വ്യാപക പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ കേസെടുക്കുകയും നോട്ടിസ് നൽകുകയും ചെയ്തു. പോപ്കോൺ അടക്കമുള്ള വിഭവങ്ങളിൽ അളവിൽ കുറവുവരുത്തി വിൽപന നടത്തിയതിന് കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോ കേസ് റജിസ്റ്റർ ചെയ്തു. നിയമാനുസൃത മുദ്ര പതിക്കാത്ത ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തിയതിന് കാസർകോട് ജില്ലയിൽ 3 കേസെടുത്തു. ലാർജ്, മീഡിയം,…

Read More