കുടിവെള്ള പദ്ധതി: അടുത്ത ആഗസ്റ്റിൽ

കൊ​ച്ചി​:​ ​ന​ഗ​ര​ത്തി​ലെ​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മ​ത്തി​ന് ​ശാ​ശ്വ​ത​ ​പ​രി​ഹാ​രം​ ​ല​ക്ഷ്യ​മി​ട്ട് ​ന​ട​പ്പാ​ക്കു​ന്ന​ 190​ ​എം.​എ​ൽ.​ഡി​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​നി​ർ​മ്മാ​ണം​ 20​ ​ശ​ത​മാ​നം​ ​പൂ​ർ​ത്തി​യാ​യി.​ ​അ​ടു​ത്ത​വ​ർ​ഷം​ ​ആ​ഗ​സ്റ്റി​ൽ​ ​പ​ദ്ധ​തി​ ​ക​മ്മീ​ഷ​ൻ​ ​ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​അ​മൃ​ത് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ 15.5​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ 15​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​ശേ​ഷി​യു​ള്ള​ ​ഭൂ​ത​ല​ ​ജ​ല​സം​ഭ​ര​ണി​യു​ടെ​യും​ 15​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​ശേ​ഷി​യു​ള്ള​ ​ഉ​പ​രി​ത​ല​ ​ജ​ല​സം​ഭ​ര​ണി​യു​ടെ​യും​ ​നി​ർ​മ്മാ​ണം​ ​ഇ​ന്ന​ലെ​ ​ടി.​ജെ.​വി​നോ​ദ് ​എ​ൽ.​എ​ൽ.​എ​ ​നേ​രി​ട്ട് ​വി​ല​യി​രു​ത്തി.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​ ​കെ.​വി.​പി.​ ​കൃ​ഷ്ണ​കു​മാ​റും​ ​എം.​എ​ൽ.​എ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

മഹാ അഭിയാൻ സമാപിച്ചു

തൃ​പ്പൂ​ണി​ത്തു​റ​:​ ​ഭാ​ര​തീ​യ​ ​ജ​ന​താ​ ​പാ​ർ​ട്ടി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​എ​രൂ​ർ​ ​പോ​ട്ട​ ​എ​സ്.​ഡി.​കെ.​വൈ​ ​ഹൈ​സ്കൂ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ദ്വി​ദി​ന​ ​’​പ​ണ്ഡി​റ്റ് ​ദീ​ൻ​ദ​യാ​ൽ​ ​ഉ​പാ​ധ്യാ​യ​ ​മ​ഹാ​ ​അ​ഭി​യാ​ൻ​’​ ​സ​മാ​പി​ച്ചു.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​കെ.​വി.​എ​സ്.​ ​ഹ​രി​ദാ​സ് ​ഉ​ദ്ഘാ​ട​നം​ ​ െചയ്തു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​വി.​ ​അ​ജി​ത്കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നായി.​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഏ​കാ​ത്മ​ക​ ​മാ​ന​വ​ദ​ർ​ശ​നം​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പ​ണ്ഡി​റ്റ് ​ദീ​ൻ​ദ​യാ​ൽ​ ​ഉ​പാ​ധ്യാ​യ​ ​മു​ന്നോ​ട്ടു​വ​ച്ച​ ​ഏ​കാ​ത്മ​ക​ ​മാ​ന​വ​ദ​ർ​ശ​ന​വും​ ​അ​ന്ത്യോ​ദ​യ​ ​സ​ന്ദേ​ശ​വു​മാ​ണ് ​ഭാ​ര​തീ​യ​ ​ജ​ന​താ​ ​പാ​ർ​ട്ടി​യു​ടെ​ ​ആ​ശ​യാ​ടി​ത്ത​റ​യെ​ന്ന് ​നേ​താ​ക്ക​ൾ​…

Read More

വിക്രം റാണയെ കണ്ടെത്താൻ ആശുപത്രി കിടക്കയിൽ നിന്നും കുഞ്ചു എത്തി

മേപ്പാടി: ആശുപത്രിക്ക് കിടക്കയിൽ നിന്നും പ്രിയപ്പെട്ട വിക്രം റാണയെ ചൂണ്ടിക്കാണിക്കാൻ കുഞ്ചു എത്തി. ദുരന്തത്തിൽ പരിക്കേറ്റ്‌ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു സേഫ്റ്റി എൻജിനീയറാണ് കുഞ്ചുവാണ് വിക്രം റാണ തെറിച്ചുവീണ സ്ഥലം കാണിക്കാനായി എത്തിയത്. കുഞ്ചു ചൂണ്ടിക്കാണിച്ച അതേ സ്ഥലത്തുനിന്നു തന്നെ റാണയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുരങ്കപാത പദ്ധതി പ്രദേശത്തെജോലിക്കാർ എന്നതിന് അപ്പുറം റാണയും കുഞ്ചുവും നല്ല സുഹൃത്തുക്കൾ ആയിരുന്നു. കുഞ്ചുവിന്റെ വിരൽത്തുമ്പിൽ നിന്നുമാണ് റാണയെ മരണം തട്ടിയെടുക്കുന്നത്. ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് മീനാക്ഷിയിലെ…

Read More

ജീവിതം രാകിമിനുക്കി 94ലും കൊല്ലന്റെ ആലയിൽ തങ്കപ്പൻ

ആലക്കോട്: വായാട്ടുപറമ്പ് ഉടുമ്പുംചീത്തയിലെ ചെറിയൊരു വീട്ടിൽ സെൻസസ് വിവര ശേഖരണത്തിനെത്തിയതാണ് ഉദ്യോഗസ്ഥൻ. വീട്ടിനോടു ചേർന്ന ആലയിൽ ഇരുമ്പു പണി ചെയ്തു കൊണ്ടിരുന്ന ആളുടെ അടുത്തെത്തി പേരുവിവരത്തോടൊപ്പം വയസും ചോദിച്ചപ്പോൾ കിട്ടിയ മറുപടി – തങ്കപ്പൻ, 94. വിശ്വാസം വരാതെ ആവർത്തിച്ചു ചോദിച്ചപ്പോൾ അടുത്തുണ്ടായിരുന്ന മകൾ സംശയനിവാരണം നടത്തി. ‘അതെ അപ്പച്ചന് വയസ് തൊണ്ണൂറ്റിനാലായി. 80 വർഷമായി കൊല്ലപ്പണി ചെയ്യുകയാണ്.’ അതെ, തന്റെ കൊച്ചു കൊല്ലപ്പണിശാലയിൽ തങ്കപ്പൻ ഇന്നും സജീവമാണ്. നീണ്ട ഒമ്പതു പതിറ്റാണ്ട് പിന്നിട്ട ജീവിതാനുഭവങ്ങളുടെ ഉലയിൽ…

Read More

ഹൊസ്ദുർഗ് ലയൺസ് ഭാരവാഹികൾ ചുമതലയേറ്റു

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ക്ലബ്ബ് ഹാളിൽ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വത്സല ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി കെ. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഗോപി, എച്ച്.വി നവീൻ കുമാർ, എൻ.ആർ പ്രശാന്ത്, ബിന്ദു രഘുനാഥ്, അമീർ പി. ഗോപാലൻ സംസാരിച്ചു. നിർധന കുടുംബത്തിലെ യുവാവിന്റെ ചികിത്സയ്ക്കായി രണ്ടര ലക്ഷം രൂപയും വയനാട് ചൂരൽ മലയിൽ ഉള്ള ലയൺസ് ഹോസ്പിറ്റലിന്റെ പ്രവർത്തനത്തിന്…

Read More

ഹോർട്ടികോർപ്പ് എംപ്ലോയീസ് കോൺഗ്രസ് വാർഷിക സമ്മേളനം

തിരുവനന്തപുരം: ഹോർട്ടികൾച്ചറൽ പ്രോഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) 23-ാമത് വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡന്റായി എം.വിൻസന്റ് എം.എൽ.എയെ വീണ്ടും തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡന്റായി സി.സുരേന്ദ്രൻ,വൈസ് പ്രസിഡന്റായി നിത്യാ സുഗതൻ,ജനറൽ സെക്രട്ടറിയായി സുമേഷ്.എസ്,സെക്രട്ടറിയായി നവാസ്.സി, ട്രഷററായി രാജേഷ്.എൽ എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ മുതിർന്ന സംഘടനാ പ്രവർത്തകരെ ആദരിച്ചു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് യു.പ്രദീപ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കടകംപള്ളി,എസ്.സുമേഷ്, സി.നവാസ്,നിത്യാ സുഗതൻ,വിജി.എസ്.ആർ,എൽ.രാജേഷ്…

Read More

റെയിൽവേ കോച്ചിനുള്ളിൽ പൂജയും മന്ത്രവാദവും

ന്യൂഡൽഹി: വൈറലായ ‘ആദ്യ രാത്രി കോച്ച്’ വാർത്തകളിൽ ഇടം പിടിച്ചതിന് പിന്നാലെ ട്രെയിനിൽ നിന്നുള്ള മറ്റൊരു അസാധാരണ വീഡിയോയും ഓൺലൈനിൽ ചർച്ചയാകുകയാണ്. ഇത്തവണ, കോച്ചിനുള്ളിൽ മതപരമായ ചടങ്ങ് നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എക്സിൽ, പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ഒരു പൂജാരി കോച്ചിന്റെ തറയിൽ ആരാധനാ ചടങ്ങുകൾ നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഒപ്പം വെള്ള വസ്ത്രങ്ങൾ ധരിച്ച നിരവധി ഭക്തരാണ് പൂജയിൽ പങ്കെടുത്തത്. ഇതോടെ ഓടുന്ന ട്രെയിനിനുള്ളിൽ മതപരമായ ആചാരങ്ങൾ അനുവദനീയമാണോ എന്ന ചോദ്യവും ഉയർന്നു.   എന്നാൽ വീഡിയോ…

Read More

കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാൽ സർക്കാരിന് കുറച്ച് സ്വാതന്ത്ര്യം വേണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം സ്തംഭിച്ചുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസിന്റെ മേൽനോട്ടം കോടതിക്കാണെന്നും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും ക്ഷേത്രങ്ങളിലെ കോടതി ഇടപെടലിനെ കുറിച്ച് കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമലയിൽ സർക്കാരിനും ദേവസ്വത്തിനും റോളില്ലെന്നും എല്ലാം തീരുമാനിക്കുന്നത് ഹൈക്കോടതിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.   ‘കേസ് തെളിയിക്കണമെങ്കിൽ കോടതിയിൽ ചാർജ് ഷീറ്റ് നൽകണം. അത്…

Read More

ചെന്താമരയുടെ വെല്ലുവിളി കേട്ടതോടെ പേടിയായി’; വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. പരമാവധി ശിക്ഷ അയാൾക്ക് കിട്ടണണം. കോടതി മുറിയിൽ അയാൾ തൂക്കിക്കൊല്ലണമെന്ന് വിളിച്ച് പറയുന്നുണ്ട്. അയാളുടെ വെല്ലുവിളി കേട്ടതോടെ പേടിയായെന്നും അവർ കൂട്ടിച്ചേർത്തു. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മക്കളായ അഖിലയും അതുല്യയും.   പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബിഎൻഎസ് 103ബിഎൻഎസ് 103(I), 126 (II) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി…

Read More

മനുഷ്യത്വരഹിതം’: നിതിൻ രാജിന്റെ മരണത്തിൽ ഡോ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.   കോടതി ഡോ. റാമിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. വിദ്യാർത്ഥികളോട് അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സഹപാഠികൾക്ക് മുന്നിൽവച്ച് ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി പറഞ്ഞു. ഇത്തരം…

Read More